അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങള്‍. വിവാഹബന്ധവും വേര്‍പിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വര്‍ത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിര്‍ക്കുമ്പോള്‍, ഉരുത്തിരിയുമ്പോള്‍ ഉണ്ടാകുന്ന സംഭവപരമ്പരകളാണ് നോവലിന്റെ പ്രമേയം. യുദ്ധക്കപ്പലിലെ പടയോട്ട കൗശലങ്ങളെപ്പോലെ ഊളിയിടുന്ന കുടുംബബന്ധങ്ങളിലെ സംത്രാസങ്ങള്‍. ‘പടയോട്ട കൗശലങ്ങള്‍’. വി.പി. ജോസഫ്. മംഗളോദയം. വില 145 രൂപ.