രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥിയാകും. ബിജെപി ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ നിർദ്ദേശം നൽകി. ഉടൻ തന്നെ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.
സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നു. അന്വേഷണ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നൽകി. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാവർക്കും എതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഒരാളെ പോലും വിട്ടു പോകാതെ കേസന്വേഷണo പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതി അഖിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഉടൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് ബിജെപി സിനിമ കായിക മേഖലയിലെ താരങ്ങളെയും ഉൾപ്പെടുത്തുമെന്ന് സൂചന.ആദ്യ പട്ടികയിൽ അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർക്ക് സാധ്യത.നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാണ് ബിജെപി യുടെ ആദ്യ പട്ടികയിൽ ഉൾപ്പെടാനിടയുള്ളവർ.
പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇനി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യില്ല. ഗതാഗത കമ്മീഷണറാണ് സർക്കുലർ ഇറക്കിയത്.ആദ്യം എംവിഡി കേസ് അന്വേഷിക്കണം. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ മാത്രമേ നടപടിയെടുക്കാവൂ എന്ന്എ.ഡി.ജി.പി. എസ് ശ്രീജിത്ത് നിർദ്ദേശം നൽകി. സ്വഭാവിക നീതി ഉറപ്പാക്കുന്നതിനാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തിയത്.
ഹയർസെക്കൻഡറി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ തുടരും. സ്റ്റേ നീക്കം ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. വ്യക്തിപരമായി പരാതിയുള്ളവർക്ക് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെ സർക്കാരുo, അധ്യാപകരും നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനെയും ഉൾപ്പെടുത്തി കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടിക. കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി സീറ്റിംഗ് എംപിമാരുടെ പട്ടിക നൽകി. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിയാകയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം നിലനിൽക്കുന്നുണ്ട്.
രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന് വ്യക്തമാക്കി മൂന്ന് ബില്ലുകള്‍ തടഞ്ഞുവച്ച് രാജ്ഭവന്‍. ഭേദഗതി ചെയ്ത കേരള സര്‍വകലാശാല നിയമങ്ങള്‍ അടങ്ങുന്ന ബിൽ 2022, സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2022, സര്‍വകലാശാല ഭേദഗതി ബിൽ 2021 എന്നിവയാണ് രാഷ്ട്രപതി തടഞ്ഞുവെച്ചത്.
പി ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതി ചിരുക്കണ്ടോത്ത് പ്രശാന്ത് ഒഴികെ എട്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളും സർക്കാരും സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് കോടതി നിരീക്ഷിച്ചു.
തന്നെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ടുപ്രതികളെ വെറുതേവിട്ട ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് പി. ജയരാജന്‍. കഴിഞ്ഞ ഡിസംബര്‍ 20-നാണ് കോടതിയുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് വന്നത്.അന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടു.ഇത്തരം അസാധാരണ നടപടികള്‍ ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കിയിരുന്നു. ഇതിനിടെ കേസില്‍ വിധി പ്രസ്താവിക്കുകയാണ് ഉണ്ടായതെന്ന് പി.ജയരാജന്‍ വ്യക്തമാക്കി.
സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്.എഫ്.ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുകയാണെന്നും, അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമരപരിപാടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഒരേ സമയം പൂർത്തിയാക്കാമെന്ന ശുപാർശ നിയമ കമ്മീഷൻ നൽകുo. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നിയസഭ തെരഞ്ഞെടുപ്പുകൾ ഇതിനായി ക്രമീകരിക്കണമെന്നാണ് കമ്മീഷൻ തയ്യാറാക്കിയിരുന്ന ശുപാർശ.പൊതു വോട്ടര്‍ പട്ടിക തയ്യാറാക്കണം കൂടാതെ അധികാരത്തിലുള്ള സര്‍ക്കാര്‍ വീഴുകയോ തൂക്കുസഭ ആകുകയോ ചെയ്താല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ടെന്നാണ് വിവരം.
മുസ്ലിം വോട്ടുകൾ ലക്ഷ്യം വച്ച് ലീഗുമായുള്ള അഡ്ജസ്റ്റ്മെന്‍റാണ് സിപിഎം നടപ്പാക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെ സാധാരണ കോൺഗ്രസ്സ് സിപിഎം പ്രവര്‍ത്തകര്‍ എതിർക്കണം, ലീഗിന് ചോറ് യുഡിഎഫിലും കൂറ് എൽഡിഎഫിനൊടുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. നിരാഹാര സമരം നടത്തിയതിനെ തുടർന്ന് ,ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് പോലീസ് എത്തി എംപിയെ ആശുപത്രിയിലേക്ക് മാറ്റി. അക്രമകാരികളായ കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് നിരാഹാര സമരം തുടങ്ങിയത്.
പുള്ളിപ്പുലികളുടെ എണ്ണത്തിൽ വലിയ കുറവ്. കേരളത്തിലെ വനമേഖലയിൽ 2018 ൽ 650 പുള്ളിപ്പുലികൾ ഉണ്ടായിരുന്നു, 2022 ലെ കണ്ടെത്തൽ പ്രകാരം 570 പുള്ളിപ്പുലികൾ മാത്രമാണ് ഉള്ളത് എന്ന്കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
കേരളത്തിലെ അഴിമതി നിരോധന സംവിധാനത്തിന്‍റെ നടുവൊടിഞ്ഞുവെന്ന് വിഡി സതീശന്‍. ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതിനെ കുറിച്ച് ആയിരുന്നു വിഡി സതീശന്റെ പ്രതികരണം. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ നിലനിൽക്കുന്ന അണ്ണൻ തമ്പി ബന്ധം മൂലമാണിത് സാധ്യമായത്.കേരളത്തിലെ സി.പി.എം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന് മേല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയാണ് രാഷ്ട്രപതിയുടെ അനുമതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് കോടിയേരിക്ക് ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ഹൈക്കോടതി നിർദേശം.ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകളും നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കി.
കോൺഗ്രസ് സര്‍ക്കാര്‍ വീഴുമെന്ന് കരുതിയ ഹിമാചൽ പ്രദേശിൽ ഡികെ ശിവകുമാറിന്റെ ഇടപെടൽ വിജയം. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന് എതിരെ നിന്ന പിസിസി പ്രസിഡന്റിനെയും ഒന്നിച്ചുനിര്‍ത്തി കോൺഗ്രസ് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ഷിംലയിൽ വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തന്റെ രാജിവാര്‍ത്ത അസത്യമാണെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു പറഞ്ഞു. സര്‍ക്കാരിനെ സഹായിക്കാൻ പിസിസി പ്രസിഡന്റിനോട് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പ്രശ്ന പരിഹാര സമിതി നിര്‍ദ്ദേശിച്ചു.
ലഖ്‌നൗവിലെ ഡോ. ശകുന്തള മിശ്ര നാഷണല്‍ റിഹാബിലിറ്റേഷന്‍ സര്‍വകലാശാലയുടെ ലോക്പാലായി റിട്ട. ജഡ്ജി എ കെ വിശ്വേശയെ നിയമിച്ചു. ഉത്തര്‍പ്രദേശിലെ യോഗി സർക്കാരാണ് നിയമനം നടത്തിയത്. എ കെ വിശ്വേരയാണ്, ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയില്‍ ആരാധന നടത്താന്‍ ജില്ലാ ഭരണകൂടത്തിന് അനുമതി നൽകി ഉത്തരവിട്ടത്.
വീൽചെയർ കിട്ടാതെ യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യ 30 ലക്ഷം രൂപ പിഴ നൽകണം . ഡി ജി സി എയാണ് നടപടി സ്വീകരിച്ചത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്.