മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വന്‍ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട് കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡും നേടിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ എക്കാലത്തേയും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടില്‍ മൂന്ന് കോടി രൂപയിലധികം നേടിയപ്പോള്‍ ടൊവിനോ തോമസിന്റെ 2018ന്റെ റെക്കോര്‍ഡാണ് മറികടന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഗുണ കേവ് അടിസ്ഥാനമാക്കിയിട്ടുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കിയ ഒരു ചിത്രവുമാണ് മഞ്ഞുമ്മല്‍ ബോയ്സ്. തമിഴ്നാടാണ് പ്രധാനമായും മഞ്ഞുമ്മല്‍ ബോയ്സിന്റെ കഥാ പരിസരം എന്നത് അന്നാട്ടില്‍ വലിയ ഗുണകരമായി മാറിയിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് കാണുകയും താരങ്ങളെയും സംവിധായകനെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു നടന് കമല്ഹാസന്. മഞ്ഞുമ്മല്‍ ബോയ്സ് ആഗോളതലതത്തില്‍ 50 കോടി ക്ലബില്‍ എത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്മാന്, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.