ഥാറിന്റെ അഞ്ച് ഡോര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഈ ഓഗസ്റ്റില്‍ വാഹനം വിപണിയില്‍ എത്തിയേക്കും. എന്നാല്‍ അതിന് തൊട്ടുമുമ്പ് ഇപ്പോഴിതാ മൂന്നുഡോര്‍ ഥാറിന്റെ പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഥാര്‍ എര്‍ത്ത് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ മാനുവലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്നു. ഥാര്‍ എര്‍ത്ത് എഡിഷനെ ശ്രദ്ധേയമാക്കുന്ന ചില സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ മാത്രമാണ് മഹീന്ദ്ര വരുത്തിയിരിക്കുന്നത്. ഥാര്‍ എര്‍ത്ത് എഡിഷന്‍ പെട്രോള്‍ എംടിക്ക് 15.40 ലക്ഷം രൂപയും എടിക്ക് 16.99 ലക്ഷം രൂപയുമാണ് വില . 16.15 ലക്ഷം ഡീസല്‍ എംടിയും അതിന്റെ എടി വേരിയന്റിന് 17.40 ലക്ഷം രൂപയുമാണ് വില . ഈ വിലകളെല്ലാം എക്‌സ്-ഷോറൂം വിലകള്‍ ആണ്. എക്സ്റ്റീരിയറിന് ‘എര്‍ത്ത് എഡിഷന്‍’ ബാഡ്ജു മഹീന്ദ്ര ഡെസേര്‍ട്ട് ഫ്യൂറി എന്ന് വിളിക്കുന്ന പുതിയ സാറ്റിന്‍ മാറ്റ് നിറവും ലഭിക്കുന്നു.