വീട്ടമ്മ എന്ന കള്ളിയില്‍നിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെണ്‍കനലുകള്‍ ഇതില്‍ ചിതറിക്കിടക്കുന്നു. വായിച്ചു തീര്‍ന്നാലും ഈ കഥാസമാഹാരത്തിലെ കഥകള്‍ നമ്മെ വേട്ടയാടും. നഷ്ടപ്പെട്ടുപോയ ഗ്രാമീണജീവിതത്തിന്റെ പാലക്കാടന്‍ തെളിച്ചം ഈ കഥകളില്‍ ചിതറിക്കിടപ്പുണ്ട്. പെണ്ണിന് എവിടമിടം എന്ന ശക്തമായ രാഷ്ട്രീയചോദ്യവും ശാലിനിയുടെ കഥകള്‍ ഉയര്‍ത്തുന്നു. ‘പയിറ്റൊടിക്കൊക്കന്‍’. ശാലിനി മുരളി. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan