ടി പി ചന്ദ്രശേഖരൻ വധക്കേസിൽ വർഷങ്ങൾ ജയിലിൽ കഴിഞ്ഞിട്ടും സി.പി.എം മുൻ നേതാവും എട്ടാം പ്രതിയുമായ കെ.സി രാമചന്ദ്രന് കുറ്റബോധമില്ലെന്ന് കോഴിക്കോട് ജില്ല പ്രൊബേഷൻ ഒഫീസറുടെ റിപ്പോർട്ട്. ശാരീരിക, മാനസിക റിപ്പോർട്ടും ജയിലിലെ ജോലി സംബന്ധിച്ച റിപ്പോർട്ടും ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതി ഇന്ന് പരിഗണിക്കും. കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും രാമചന്ദ്രൻ പറയുന്നതായും റിപ്പോർട്ടിൽ ഉണ്ട്. പ്രൊബേഷണറി ഓഫീസറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് ശിക്ഷ വർദ്ധിപ്പിക്കുന്നതിൽ കോടതി തീരുമാനം എടുക്കുന്നത്. നിരപരാധികളാണെന്നും വധശിക്ഷ വിധിക്കരുതെന്നും 11 പ്രതികളും ഇന്നലെ കോടതിയെ ബോധിപ്പിച്ചിരുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan