ബൈജൂസ് ആപ്പില്‍ നിന്ന് ഉടമ ബൈജു രവീന്ദ്രനെ പുറത്താക്കണമെന്നും, ഇതിനു മുന്നോടിയായി കമ്പനിയില്‍ ഫോറന്‍സിക് ഓഡിറ്റിങ് നടത്തണമെന്നാവശ്യപ്പെട്ടും അവകാശ ഓഹരി ഇറക്കുന്നതു തടയണമെന്നാവശ്യപ്പെട്ടും ഓഹരി ഉടമകള്‍ കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. കമ്പനിയെ നയിക്കാന്‍ ബൈജുവിനോ നിലവിലെ നേതൃത്വത്തിനോ കഴിവില്ലെന്നും ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങള്‍. ഓഹരി ഉടമകള്‍ വിളിച്ചുചേര്‍ത്ത അസാധാരണ ജനറല്‍ ബോഡി യോഗത്തിലാണു തീരുമാനം.