വില്‍പ്പനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ വില്‍പ്പന കമ്പനിയായ മാരുതി സുസുക്കിയുടെ 7 സീറ്റര്‍ എര്‍ട്ടിഗ. ഇന്ത്യയിലുടനീളം 10 ലക്ഷം വില്‍പ്പന നേടിയ ഏറ്റവും വേഗത്തില്‍ എംപിവിയായി വാഹനം മാറി. സെഗ്മെന്റില്‍ റെനോ ട്രൈബര്‍, കിയ കാരെന്‍സ് എന്നിവയ്ക്ക് എതിരാളികളായ എര്‍ട്ടിഗ നിലവില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മള്‍ട്ടി പര്‍പ്പസ് വാഹനങ്ങളുടെയും വിപണി വിഹിതത്തിന്റെ മൂന്നിലൊന്ന് എംപിവിയുടെ കൈവശമാണ്. 2012-ലാണ് എര്‍ട്ടിഗ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2012 ഏപ്രിലില്‍ ആരംഭിച്ച് വെറും 12 വര്‍ഷത്തിനുള്ളിലാണ് 10 ലക്ഷം വില്‍പ്പന നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്. 2024 ജനുവരിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗ മൊത്തം 14,632 യൂണിറ്റ് കാറുകള്‍ വിറ്റു. ഈ കാലയളവില്‍ മാരുതി എര്‍ട്ടിഗ വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയിലെ മാരുതി സുസുക്കി എര്‍ട്ടിഗയുടെ പ്രാരംഭ (എക്സ്-ഷോറൂം) വില 8.69 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് മുന്‍നിര മോഡലില്‍ 13.3 ലക്ഷം രൂപ വരെ ഉയരുന്നു. മാരുതി എര്‍ട്ടിഗയില്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇത് പരമാവധി 103 ബിഎച്ച്പി കരുത്തും 137 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കും.