യാമി ഗൗതത്തെ പ്രധാന കഥാപാത്രമാക്കി ആദിത്യ സുഹാസ് സംവിധാനം ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 370’ സിനിമയുടെ ട്രെയിലര്‍ എത്തി. എന്‍ഐഎ ഏജന്റ് ആയി യാമി ഗൗതം എത്തുന്നു. കശ്മീര്‍ ആണ് സിനിമയുടെ പ്രമേയം. പ്രിയാമണി, അരുണ്‍ ഗോവില്‍, ൈവഭവ്, സ്കന്ദ് ഠാക്കൂര്‍, അശ്വിനി കൗള്‍, കിരണ്‍ കര്മാര്കര്, അശ്വനി കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആദിത്യ ധര്, മൊണാല്‍ താക്കര്‍ എന്നിവരുെട കഥയ്ക്ക് ആദിത്യ സുഹാസ് തിരക്കഥ എഴുതിയിരിക്കുന്നു. ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും.
‘ആര്‍ട്ടിക്കിള്‍ 370’ സിനിമയുടെ ട്രെയിലര്‍
