കർണാടക സർക്കാർ നടത്തുന്ന ഡൽഹി സമരത്തിന് ജന്തർമന്തറിൽ തുടക്കമായി. കേന്ദ്രസർക്കാരിന്റെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള അവഗണനയ്ക്കെതിരെയാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ , എം.പിമാർ തുടങ്ങിവർ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വരൾച്ച തുടരവെ കേന്ദ്ര സർക്കാർ കോൺഗ്രസ് സർക്കാരിനെ പൂർണമായും അവഗണിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് സമരം.