വില്‍പ്പനയില്‍ നിരവധി ജനപ്രിയ ഹാച്ച്ബാക്കുകളെയും വിലകുറഞ്ഞ എസ്യുവികളെയും വില്‍പനയില്‍ മറികടന്ന് മാരുതി ഡിസയര്‍. കഴിഞ്ഞ മാസം, 2024 ജനുവരിയില്‍, 15,965 യൂണിറ്റ് ഡിസയര്‍ വിറ്റു. ഈ മികച്ച വില്‍പ്പനയോടെ, മികച്ച 10 കാറുകളുടെ പട്ടികയില്‍ ഇത് രണ്ടാം സ്ഥാനത്തും തുടര്‍ന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഈ സെഡാന്റെ 13000ത്തില്‍ അധികം യൂണിറ്റുകള്‍ ഓരോ മാസവും വിറ്റഴിക്കപ്പെട്ടു. അതേസമയം, 2023 നവംബറിലും 2023 ഡിസംബറിലും ഏകദേശം 16,000 യൂണിറ്റുകള്‍ വിറ്റു. 2023 ഓഗസ്റ്റില്‍ 13,293 യൂണിറ്റുകളും, 2023 സെപ്റ്റംബറില്‍ 13,880 യൂണിറ്റുകളും, 2023 ഒക്ടോബറില്‍ 14,699 യൂണിറ്റുകളും, 2023 നവംബറില്‍ 15,965 യൂണിറ്റുകളും, 2023 ഡിസംബറില്‍ 14,012 യൂണിറ്റുകളും 2024 ജനുവരിയില്‍ 15,9625 യൂണിറ്റുകളും വിറ്റു. നാല് മീറ്ററില്‍ താഴെയുള്ള കോംപാക്റ്റ് സെഡാനാണ് മാരുതി ഡിസയര്‍. സിഎന്‍ജി മോഡലിന് ഡിമാന്‍ഡ് കൂടുതലാണ്. ഇതിന്റെ മൈലേജ് 31.12 കി.മീ/കിലോ. 76 ബിഎച്പി കരുത്തും 98.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ കെ12സി ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് ഇതിനുള്ളത്. ഇതിന്റെ സിഎന്‍ജി വേരിയന്റിന്റെ വില 8.22 ലക്ഷം രൂപ മുതലാണ്. ഏഴ് ഇഞ്ച് സ്മാര്‍ട്ട്പ്ലേ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡിസയറിന്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, മിറര്‍ ലിങ്ക് തുടങ്ങിയവയെ ഈ സിസ്റ്റം പിന്തുണയ്ക്കുന്നു.