അനീഷ് ഉദയ് സംവിധാനം നിര്‍വഹിക്കുന്ന ‘ജെറി’യിലെ പ്രൊമോ സോങ്ങ് റിലീസ് ചെയ്തു. ‘ടോം ആന്‍ഡ് ജെറി’ കണ്ട പ്രേക്ഷകര്‍ക്കെല്ലാം ജെറി എന്ന് കേള്‍ക്കുമ്പോള്‍ ഒരു എലി ആയിരിക്കും മനസ്സിലേക്ക് വരിക. അത്തരമൊരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് പ്രൊമോ സോങ്ങില്‍ ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്. നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയുമെല്ലാം ഉള്‍പ്പെടുത്തിയ പ്രൊമോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. കോട്ടയം നസീര്‍, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജെറി’ ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും. ജെ സിനിമാ കമ്പനിയുടെ ബാനറില്‍ ജെയ്സണും ജോയ്സണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് നൈജില്‍ സി മാനുവലാണ് തിരക്കഥ തയ്യാറാക്കിയത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കല്‍ കമ്പനിയായ സരിഗമയാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.