ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയുടെ നേർക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാർ.ഫുഡ് റെസ്പോൺസ്’ എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച രണ്ട് സ്ത്രീകളാണ് മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ചത്. പാരിസിലെ ലൂവർ മ്യൂസിയത്തിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസിട്ട് സംരക്ഷണമൊരുക്കിയാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടില്ല.ഇതിന് മുൻപും മൊണാലിസ പെയിന്റിംഗിനെതിരെ ആക്രമണം നടന്നിട്ടുണ്ട്.
ലോകപ്രശസ്ത പെയിന്റിംഗായ മൊണാലിസയുടെ നേർക്ക് സൂപ്പ് ഒഴിച്ച് പ്രതിഷേധക്കാർ
