വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ കല്‍ക്കട്ട ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ച് – സിംഗിള്‍ ബെഞ്ച് ജഡ്ജിമാര്‍ തർക്കത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് കൽക്കട്ട ഹൈക്കോടതിയുടെ എല്ലാ നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റീസ് ഉള്‍പ്പടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഞ്ച് ജഡ്ജിമാര്‍ അവധി ദിവസമായ ഇന്ന് സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരിവിട്ട ജസ്റ്റീസ് അഭിജിത്ത് ഗംഗോപാധ്യായയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഇതിനെ മറികടന്ന് വീണ്ടും സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ജസ്റ്റീസ് അഭിജിത്ത് ഗംഗോപാധ്യായ ഡിവിഷൻ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് സൗമൻ സെൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് ഉത്തരവിലെഴുതി. ഇത് സൂപ്രീംകോടതി ചീഫ് ജസ്റ്റീസ് പരിശോധിക്കണമെന്നും ഉത്തരവിലെഴുതിയ അസാധാരണ സാഹചര്യമാണ് സുപ്രീംകോടതി സ്വമേധയാ കേസ് പരിഗണിക്കാന്‍ കാരണമായത്.