തകര്‍ന്ന നൃത്തവേദി, നടുവൊടിഞ്ഞ് വധൂവരന്മാര്
വിവാഹാഘോഷങ്ങള്‍ ഗംഭീരമാക്കുന്നവരാണു നാമെല്ലാം. ഗംഭീരമാകാന്‍ പാട്ടും നൃത്തവുമെല്ലാം ഒരുക്കാറുണ്ട്. വിവാഹാഘോഷത്തിന്റെ ആവശനൃത്തത്തിനിടെ നൃത്തവേദി തകര്‍ന്നു വീണാല്‍ എന്തായിരിക്കും സ്ഥിതി. അങ്ങനെയൊരു സംഭവം ഇറ്റലിയിലുണ്ടായി. പിസ്റ്റോയയിലെ ചരിത്രപ്രസിദ്ധമായ ജിയാചെറിനോ ആശ്രമത്തില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് സംഭവം. നൃത്തവേദി തകര്‍ന്ന് വധൂവരന്മാര് ഉള്‍പ്പെടെ മുപ്പതോളം അതിഥികള്‍ 25 അടി താഴ്ചയിലേക്ക് വീണു. വധൂവരന്മാര് അടക്കമുള്ളവര്‍ ആശുപത്രിയിലായി. രക്ഷാസേനയുടെ സഹായത്തോടെയാണ് എല്ലാവരെയും പുറത്തിറക്കിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുകളിലാണ് നൃത്തവേദി ഒരുക്കിയിരുന്നത്. വേദി തകര്‍ന്നത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും ചിന്തിക്കാന്‍ പോലും സാധിക്കാത്ത അപകടമാണെന്നുമാണ് നൃത്തവേദി ഒരുക്കിയ കരാറുകാര്‍ പറയുന്നത്. ആവേശംമൂത്ത് കൂട്ടത്തോടെ നൃത്തം ചെയ്യുമ്പോള്‍ സദസ് അതു സഹിക്കുമോയെന്നു മാത്രമല്ല, വേദി അതു താങ്ങുമോയെന്നുകൂടി ഉറപ്പാക്കണമെന്നു സാരം.