വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന് കടമായി നൽകിയ 77.6 ലക്ഷം രൂപയിലും അന്വേഷണം വേണമെന്ന് പരാതി. കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിനാണ് പരാതി നൽകിയത്. വീണ വിജയന്റെ കമ്പനിക്ക് നാലു വർഷമാണ് ഈടില്ലാതെ ഇത്രയും വലിയ തുക ലോൺ നൽകിയത്. മാസപ്പടിയായി കൈപ്പറ്റിയ തുകയ്ക്ക് പുറമേയുള്ളതാണിത്. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.