സ്പോര്‍ട്സ് കേന്ദ്രപ്രമേയമായ അന്താരാഷ്ട്ര പ്രസിദ്ധമായ എട്ട് ചലച്ചിത്രങ്ങളുടെ തീരജീവിതവിശകലനമാണ് ഈ പുസ്തകം. ഇന്ത്യയുടെ ഗ്രാമീണശക്തിയുടെയും സ്ത്രീജീവിതത്തിന്റെയും അതുല്യഗാഥകള്‍ ആന്തരികമായി ഒഴുകുന്ന ലഗാന്‍, ദംഗല്‍, ചക് ദെ ഇന്ത്യ എന്നീ സിനിമകള്‍ എക്കാലവും സമകാലികമാകുന്നത് എങ്ങനെയെന്ന് വായനക്കാര്‍ അറിയുന്നു. സമൂഹമനസ്സുകളില്‍ ഇന്നും വേരുകളാഴ്ത്തിയിരിക്കുന്ന വര്‍ണവിവേചനത്തിന്റെ കഠിനകാലത്തെ നിശിതമായി അടയാളപ്പെടുത്തുന്ന കാട്വേയിലെ റാണി, അലി, റേസ് എന്നിവയും ലിംഗനീതിയെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങളുമായി ഓഫ്സൈഡ് എന്ന ഇറാനിയന്‍
ചിത്രവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ‘കാട്വേയിലെ റാണി’. കെ എല്‍ മോഹനവര്‍മ്മ. എച്ആന്‍ഡ്സി ബുക്സ്. വില 80 രൂപ.