ഇലക്ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ, നിലപാട് തള്ളിക്കളഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ . തിരുവനന്തപുരത്തെ കാർബൺ ന്യൂട്രൽ നഗരമാക്കണം എന്നതാണ് ഇടതുപക്ഷ നയം. അത് നടപ്പാക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികളുമായി നഗരസഭ മുന്നോട്ടു പോവുക തന്നെ ചെയ്യും. ഇലക്ട്രിക് ബസ് തിരുവനന്തപുരം നഗരത്തിൽ വിജയകരമാണെന്നും, തലസ്ഥാനത്തെ ജനങ്ങൾ ഇലക്ട്രിക് ബസ്സിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതാണെന്നും മേയർ ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പുതുതായി 20 ബസുകളും 2 ഇലക്ട്രിക് ഡബിൾ ഡെക്കർ കൂടി വാങ്ങാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് മേയർ പറഞ്ഞു.
തലസ്ഥാന നഗരത്തെ കാർബൺ ന്യുട്രൽ നഗരമാക്കാൻ എല്ലാവരും ഒന്നു ചേർന്ന് പ്രയത്നിക്കണം . കാർബൺ ന്യൂട്രൽ നഗരം നടപ്പാക്കാൻ ആവശ്യമായ പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ട് പോകും എന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.