രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിനമായ ഇന്ന് നാഗാലാൻഡിലെ വിശ്വേമയിൽ നിന്നും യാത്ര തുടങ്ങും. ഇന്നും നാളെയും നാഗാലാൻഡിൽ പര്യടനം നടത്തുന്ന യാത്ര മറ്റന്നാൾ അസമിലേക്ക് കടക്കും. രാവിലെ കൊഹിമയിലെ യുദ്ധ സ്മാരകത്തിൽ രാഹുൽ ആദരമർപ്പിക്കും. ഫുൽബാരിയിലെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്നലെ മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും രാവിലെ7.30 ന് ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിനമാരംഭിച്ച രാഹുലിനെ വരവേൽക്കാൻ ജനം റോഡിനിരുവശവും അണിനിരന്നിരുന്നു. അതോടൊപ്പം രണ്ടു തവണ പൊതുതിരഞ്ഞെടുപ്പ് ജനിച്ചയാളാണു പ്രധാനമന്ത്രിയെന്നും അദ്ദേഹത്തിനു കാറും വിമാനവുമുണ്ട്, എസ് പി ജി കമാൻഡോകളുടെ സുരക്ഷയുമുണ്ട്, പക്ഷേ മണിപ്പൂരിലേക്ക് വരാൻ ധൈര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കനയ്യകുമാർ വ്യക്തമാക്കി.