ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് പാലക്കപ്പള്ളി. ദീപിക ദിനപത്രത്തിൽ ആണ് അദ്ദേഹത്തിന്റെ രൂക്ഷവിമർശനം ഉൾപ്പെടുന്ന ലേഖനം. പുറമേ സൗഹൃദം കാണിക്കുമ്പോഴും ശത്രുതാപരമായിട്ടുള്ള നീക്കങ്ങളാണ് സംഘപരിവാർ നടത്തുന്നത്. ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിലാണ് സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ. ക്രൈസ്തവ സമുദായത്തിൽ പെട്ടവർക്കെതിരെ അക്രമങ്ങൾ ദിനംപ്രതി വർദ്ധിക്കുകയാണ്. വിരുന്നൊരുക്കി സ്നേഹം കാണിക്കുന്നതിനോട് സഭകൾക്ക് വിയോജിപ്പാണെന്നും ലേഖനത്തിൽ പറഞ്ഞു. ബിജെപി ഭരണത്തിന്റെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് വ്യക്തമാണെന്നും ഫാദർ ലേഖനത്തിൽ കുറിച്ചു. മണിപ്പൂരിൽ കലാപത്തിനിടെ ക്രൈസ്തവരെ അടിച്ചമർത്താനും ഇല്ലാതാക്കാനും ആണ് ശ്രമിച്ചത്. ക്രൈസ്തവ സ്ഥാപനങ്ങളെയും ബിജെപി നിരന്തരം വേട്ടയാടി കൊണ്ടിരിക്കുകയാണ്. സൗഹാർദ്ദപരമായ നീക്കങ്ങൾ കൊണ്ട് കാര്യമില്ല എന്നും എല്ലാവർക്കും ഒരേ നീതിയാണ് വേണ്ടത് എന്നും ഫാദർ ലേഖനത്തിലൂടെവ്യക്തമാക്കി.