മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂര്‍വ്വ പുസ്തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനില്ക്കുകയും ഒരേ നായകനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോര്ഡിനുടമയാകുകയും ചെയ്ത മറ്റൊരു നടിയും സിനിമാചരിത്രത്തിലില്ല. ചലച്ചിത്രതാരം, സംവിധായിക, ചിത്രകാരി, എഴുത്തുകാരി തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ച ഷീലയുടെ ജീവിതകഥ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്. ‘ഷീല പറഞ്ഞ ജീവിതം’. എം.എസ് ദിലീപ്. ഡിസി ബുക്സ്. വില 315 രൂപ.