ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവ ജനങ്ങളെ സർക്കാർ അതിക്രൂരമായി ആണ് പ്രതിരോധിക്കുന്നതെന്ന് വി ഡി സതീശൻ. അതിനുള്ള തെളിവാണ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ നടപടി എന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു.അക്രമം ആഹ്വാനം ചെയ്തു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്ക് എതിരെയാണെന്നും വി ഡി സതീശൻ പറഞ്ഞു. ചെടിച്ചട്ടി കൊണ്ട് തലയ്ക്ക് അടിക്കുന്നത് പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രിയാണ് കലാപാഹ്വാനം നടത്തിയത് എന്ന് വിഡി സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാൻ കാരണo. മുഖ്യമന്ത്രിക്ക് രാഹുലിനോട് കടുത്ത വിരോധമുണ്ട്. രാഹുലിനോട് കണ്ടോൺമെന്റ് സിഐ വളരെ മോശമായാണ് പെരുമാറിയത് എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.