ചൈനയോട് സഹായമഭ്യര്‍ത്ഥിച്ച് മാലിദ്വീപ്. മാലിദ്വീപിലേക്ക് ചൈനയിൽ നിന്നും വിനോദസഞ്ചാരികളെ കൂടുതൽ അയക്കണമെന്ന്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസിന്റെ അഭ്യര്‍ത്ഥന. ചൈന സന്ദർശനത്തിനിടയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയുമായുള്ള പ്രശ്നങ്ങൾക്കിടയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ ചൈന സന്ദർശനം. ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്കു പോകാനിരുന്ന യാത്രക്കാർ കൂട്ടത്തോടെ യാത്ര റദ്ദാക്കിയത് മാലിദ്വീപിന് വൻ തിരിച്ചടിയായി.
ചൈനയെ തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്ന് മാലിദ്വീപ് പ്രസിഡന്റ് വിശേഷിപ്പിച്ചു. കഫുജിയാൻ പ്രവിശ്യയിലെ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഹമ്മദ് മുയിസു.കൊവിഡിന് മുൻപ് മാലിദ്വീപിന്റെ വിപണിയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ചൈന. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന്അഭ്യർത്ഥിക്കുന്നതായി മുയിസു പറഞ്ഞു. മാലിദ്വീപിൽ സംയോജിത ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള 50 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.