സോസ് കഴിച്ച് റിക്കാര്‍ഡ്
ടൊമാറ്റോ സോസ് കഴിച്ച് ഒരു യുവാവ് ഗിന്നസ് ലോക റെക്കോര്‍ഡിട്ട വിശേഷമാണിത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ലിറ്റര്‍ ടൊമാറ്റോ സോസ് കഴിച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കിയത് ജര്‍മ്മന്‍കാരനായ ആന്‍ഡ്രേ ഓര്‍ട്ടോള്‍ഫ് എന്ന യുവാവാണ്. ഇതിന്റെ വീഡിയോ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്’ തന്നെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ അനേകരാണ് ആസ്വദിച്ചിരിക്കുന്നത്. വലിയൊരു ഗ്ലാസ് ജാറില്‍ നിറച്ച ഒരു ലിറ്റര്‍ തക്കാളി സോസ് സ്ട്രോ ഉപയോഗിച്ച് വെറും 55.21 സെക്കന്‍ഡുകൊണ്ടാണ് ആന്‍ഡ്രേ കുടിച്ചു തീര്‍ത്തത്. കുറഞ്ഞ സമയത്തില്‍ ഏറ്റവുമധികം യോഗര്‍ട്ട്, ജെല്ലി , മാഷ്ഡ് പൊട്ടാറ്റോ തുടങ്ങി പല വിഭവങ്ങളും കഴിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചയാളാണ് ആന്‍ഡ്രേ.