എവറസ്റ്റില്‍ ട്രാഫിക് ജാം
മെട്രോ നഗരങ്ങളില്‍ വാഹന ബാഹുല്യം മൂലം ഗതാഗതക്കുരുക്ക് സ്വാഭാവികമാണ്. മുംബൈ, ഡല്‍ഹി, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ തിരക്കേറിയ പല റോഡുകളിലും ഏറെ സമയമെടുത്തേ മുന്നോട്ടു പോകാനാകൂ. എന്നാല്‍ സാധാരണക്കാര്‍ക്കു കടന്നു ചെല്ലാനാകാത്ത മഞ്ഞണിഞ്ഞ ഹിമാലയ കൊടുമുടിയില്‍ ട്രാഫിക് ജാമുണ്ടായെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വെറും ഹിമാലയത്തിലല്ല, ഏറ്റവും ഉയരംകൂടിയ എവറസ്റ്റ് കൊടുമുടിയില്‍തന്നെയാണ് ട്രാഫിക് ജാമുണ്ടായത്. കൊടുമുടി കയറാന്‍ വരി നില്‍ക്കുന്നവരുടെ ഫോട്ടോ കണ്ടാലേ വിശ്വാസമാകൂ. എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ നവില്‍ കാബ്ര എന്നയാളാണ് ഈ ചിത്രം പങ്കുവച്ചത്. ‘മുംബൈ- പൂനെ എക്‌സ്പ്രസ് ഹൈവേയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് കരയേണ്ട. എവറസ്റ്റ് കൊടുമുടിയില്‍ പോലും മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ്.’ ഈ
ചിത്രം പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. എവറസ്റ്റിലേക്കു ചില സീസണില്‍ പര്‍വതാരോഹകരുടെ എണ്ണം വര്ധിച്ചുകൊണ്ടിരിക്കുകയാണെന്