ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള വെല്‍വെറ്റ് ഈവനിംഗ് ഡ്രസ് ലേലത്തില്‍ വിറ്റത് ഒമ്പതുകോടി രൂപയ്ക്ക്. മുഴുനീള പാവാടയും ബോയും അടങ്ങിയ വസ്ത്രമാണു ലേലത്തില്‍ വിറ്റത്. ചാള്‍സിനൊപ്പം ഫ്ലോറന്‍സിലെ റോയല്‍ ടൂറിനിടയിലും പിന്നീട് 1986 -ല്‍ വാന്‍കൂവര്‍ സിംഫണി ഓര്‍ക്കസ്ട്രയിലും ധരിച്ച വസ്ത്രമാണിത്. മൊറോക്കന്‍-ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍ ജാക്വസ് അസഗുരിയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. ഡയാനയുടെ ലേലം ചെയ്ത വസ്ത്രങ്ങളില്‍ ഏറ്റവും വില കിട്ടിയ വസ്ത്രമാണിത്. നേരത്തെ ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ 4.9 കോടി രൂപയ്ക്കാണു ലേലത്തില്‍ വിറ്റത്. പ്രതീക്ഷിച്ചതിനേക്കാള്‍ അഞ്ചിരട്ടി തുകയായിരുന്നു അത്.