അയോധ്യയിലെ പുതിയ ക്ഷേത്രം യാഥാര്‍ഥ്യമായത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കി ഉയര്‍ത്തിക്കാട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ജനുവരി 22ന് നടക്കുന്ന വിഗ്രഹപ്രതിഷ്ഠാച്ചടങ്ങ് ലൈവായി പ്രദര്‍ശിപ്പിക്കണമെന്നും, സമൂഹമാധ്യമങ്ങളില്‍ പരമാവധി പ്രചാരണം നല്‍കണം. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും അയോധ്യയിലേയ്ക്ക് തീര്‍ഥാടനം സംഘടിപ്പിക്കണമെന്നും ബിജെപി നേതൃയോഗത്തില്‍ നരേന്ദ്രമോദി ആവശ്യപ്പെട്ടു.