ടാറ്റ മോട്ടോഴ്സ് ഡീലര്‍ഷിപ്പുകള്‍ ഈ മാസം ജനപ്രിയ നെക്‌സോണ്‍ ഇവി ശ്രേണിയില്‍ വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ഡീലര്‍മാര്‍ പുതിയ നെക്‌സോണ്‍ ഇവിയിലും പ്രീ-ഫേസ്ലിഫ്റ്റ് നെക്‌സോണ്‍ ഇവിയിലും ക്യാഷ് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു. പ്രീ-ഫേസ്ലിഫ്റ്റ് ടാറ്റ നെക്‌സോണ്‍ ഇവി മാക്‌സ് വേരിയന്റിന് ടാറ്റ മോട്ടോഴ്സ് 2.20 ലക്ഷം രൂപ വരെ വലിയ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നു. ഇതോടൊപ്പം, പഴയ ഇ-എസ്യുവിയില്‍ 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. പ്രീ-ഫേസ്ലിഫ്റ്റ് നെക്‌സോണ്‍ ഇവിയുടെ പ്രൈം വേരിയന്റില്‍ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. പഴയ മോഡല്‍ മാത്രമല്ല, പുതിയ തലമുറ ടാറ്റ നെക്സോണും ആദ്യമായി ക്യാഷ് ആനുകൂല്യങ്ങളോടെ ലഭ്യമാണ്. പുതിയ നെക്‌സോണ്‍ ഇവിയില്‍ ഉപഭോക്താക്കള്‍ക്ക് 35,000 രൂപ വരെ ക്യാഷ് കിഴിവ് ലഭിക്കും. പുതിയ മോഡല്‍ ആറ് വേരിയന്റുകളില്‍ ലഭ്യമാണ്. കൂടാതെ 14.74 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ വാഹനം ലഭ്യമാണ്.