മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരന് സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവര്‍ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീര്‍ച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയില് വിരിഞ്ഞ അപൂര്‍വ്വസുന്ദര രചനകളാണ് ഇതിലുള്ളത്. അക്കാലം നല്കിയ ഒറ്റപ്പെടലും ഏകാന്തതയും അനുഭവങ്ങളും അത്യന്തം വേദനാജനകവും ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധത്തില്‍ നമ്മളില്‍ അടിച്ചേല്പിക്കപ്പെട്ടതുമാണെങ്കിലും പ്രതിഭാസമ്പന്നനായ ഒരെഴുത്തുകാരന്റെ, കൂടുതല്‍ സര്‍ഗ്ഗാത്മകരചനകളുടെ പിറവിയിലേക്കുള്ള ഉരകല്ലായി മാറുകയാണ് ഉണ്ടായത് എന്നതിനുദാഹരണങ്ങളായ കഥകള്‍. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളും കൂടിയാണ് സേതുവിന്റെ ഈ പുതിയ കഥാസമാഹാരം. ‘കാന്താബായി കരയുന്നില്ല’. ഗ്രീന്‍ ബുക്സ്. വില 133 രൂപ.