വിക്കി കൗശല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ‘സാം ബഹദുര്‍’. വലിയ മേയ്‌ക്കോവറിലാണ് വിക്കി കൗശല്‍ ചിത്രത്തില്‍ എത്തുന്നത്. സാം ബഹദുറിന്റെ പുതിയൊരു പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്. വിക്കി കൗശല്‍ വേഷപ്പകര്‍ച്ചയില്‍ വിസ്മയിപ്പിക്കുന്ന ചിത്രമാകും സാം ബഹദുര്‍ എന്നാണ് പുതിയ പ്രൊമൊ വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. സാം മനേക്ഷാ ആയാണ് പുതിയ ചിത്രത്തില്‍ വിക്കി കൗശല്‍ വേഷമിട്ടിരിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ ഫീല്‍ഡ് മാര്‍ഷലായ ആദ്യത്തെ വ്യക്തിയാണ് സാം മനേക്ഷാ. സാന്യ മല്‍ഹോത്ര നായികയായും എത്തുന്ന ചിത്രത്തില്‍ ഫാത്തിമ സന ഷെയ്ക്ക്, ജസ്‌കരന്‍ സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന്‍ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിന്‍സണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്ടന്‍, ടഷി, നീരജ്, വികാസ് ഹൃത്, അലക്‌സാണ്ടര്‍ ബോബ്‌കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും മേഘ്‌ന ഗുല്‍സാറിന്റെ സംവിധാനത്തില്‍ വേഷമിടുന്നു. ജയ് ഐ പട്ടേലിന്റെ ഛായാഗ്രാഹണത്തിലുള്ള ചിത്രത്തിന്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിട്ടാണ് ഫാത്തിമ സന ഷെയ്ഖ് വേഷമിടുന്നത്.