വീട്ടിലെ മുതിര്‍ന്നവര്‍ സദ്യയും ബിരിയാണിയുമൊക്കെ കഴിച്ച ശേഷം രസം കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? വെറുതേ ഒരു രസത്തിന് കുടിക്കുന്നതല്ല. ദഹനം എളുപ്പമാക്കാനാണത്. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. രസം നമ്മള്‍ക്ക് ചോറിനൊപ്പം ഒരു കറി ആയും ഭക്ഷണത്തിന് ശേഷം സൂപ്പ് പോലെയും ആസ്വദിക്കാം. രസത്തില്‍ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞള്‍, കുരുമുളക്, കടുക്, ജീരകം തുടങ്ങിയയാണ് രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്. പ്രോട്ടീനുകള്‍, വൈറ്റമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് രസം. നിയാസിന്, വൈറ്റമിന്‍ എ, സി, ഫോളിക് ആസിഡ്, തയാമിന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള കുരുമുളകാണ് ദഹനത്തെ എളുപ്പമാക്കാന്‍ സഹായിക്കുന്നത്. രസത്തില്‍ ചേര്‍ത്തിരിക്കുന്ന പുളിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള വയര്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കൂടിയാണ് രസം. പുളിയില്‍ സമ്പന്നമായ അളവില്‍ ഡയറ്ററി ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസം കുടിക്കുന്നത് കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവര്‍ത്തിക്കുന്നു.
രസം കുടിച്ച് ദഹനം എളുപ്പമാക്കാം!
