ലോകത്തെ ഏറ്റവും നീളം കൂടിയ വിഗ്ഗ്. 1,152 അടി അഞ്ച് ഇഞ്ച് നീളമുള്ള വിഗ് നിര്‍മിച്ചത് ഒരു നൈജീരിയന്‍ യുവതിഹെലന് വില്യംസ് ആണ്. കൈകൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ വിഗ് എന്ന നിലയില്‍ ഈ വിഗും യുവതിയും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. 11 ദിവസംകൊണ്ടാണു വിഗ് നിര്‍മിച്ചത്. രണ്ടു ലക്ഷം രൂപ വിലവരുന്ന 20 ലക്ഷം നൈറ ഉപയോഗിച്ചാണു വിഗ് നിര്‍മിച്ചത്. 1,000 ബണ്ടില്‍ മുടി, 12 ക്യാന്‍ ഹെയര്‍ സ്പ്രേ, 35 ട്യൂബ് ഹെയര്‍ ഗ്ലൂ, 6,250 ഹെയര്‍ ക്ലിപ്പുകള്‍ എന്നിവയും ഉപയോഗിച്ചു. എട്ടു വര്‍ഷമായി വിഗ്ഗ് നിര്‍മ്മാതാവാണ് ഹെലന്. ഇത്രയേറെ നീളമുള്ള വിഗ്ഗ് നിര്‍മ്മിക്കുന്നത് ഒട്ടും എളുപ്പമല്ലെന്നാണ് ഹെലന് പറയുന്നത്. പലപ്പോഴും താന്‍ തളര്‍ന്നുപോയി, മടുത്തുപോയി. സുഹൃത്തുക്കളും വീട്ടുകാരും പ്രോല്സാഹിപ്പിച്ചതുകൊണ്ടാണ് ഇത്രയും വലിയ വിഗ് നിര്‍മാണം പുര്ത്തിയാക്കാനായത്. ഹെലന് പറഞ്ഞു.