ചൈനീസ് ഇവി നിര്‍മാണ കമ്പനിയായ ചെറി ന്യൂ എനര്‍ജി തങ്ങളുടെ പുതിയ ഇലക്ട്രിക് കാര്‍ ലിറ്റില്‍ ആന്റ് പുറത്തിറക്കി. ഇതൊരു ചെറിയ ഇലക്ട്രിക് കാറാണ്. നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 77,900 യുവാന്‍ (ഏകദേശം 8.92 ലക്ഷം രൂപ) ആണ് ഇതിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം, അതിന്റെ ടോപ്പ് വേരിയന്റിന്റെ വില 82,900 യുവാന്‍ ആണ് (ഏകദേശം 9.49 ലക്ഷം രൂപ). ചെറി ന്യൂ എനര്‍ജി സ്റ്റേറ്റ് ചെറി ഓട്ടോമൊബൈല്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ ഭാഗമാണ്. ഈ കാര്‍ ഇന്ത്യയില്‍ വന്നാല്‍, എംജി കോമറ്റ് ഇവി, ടാറ്റാ ടിയാഗോ ഇവി, സിട്രോണ്‍ ഇസി3 തുടങ്ങിയ മോഡലുകളോട് മത്സരിക്കും. ക്ലാസിക് ലിറ്റില്‍ ആന്റിന്റെ പുതുക്കിയ പതിപ്പായും ചെറി ന്യൂ ലിറ്റില്‍ ആന്റിനെ കാണാന്‍ കഴിയും. ഇനി രണ്ട് വാഹനങ്ങളും ഒരുമിച്ച് വില്‍ക്കും. മൊത്തം ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാനാകും. സ്റ്റാന്‍ഡേര്‍ഡ് പവര്‍ട്രെയിന്‍ പരമാവധി 50 എച്പി കരുത്തും 95 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാണ്. ചെറി ന്യൂ ലിറ്റില്‍ ആന്റിനും ക്ലാസിക് ലിറ്റില്‍ ആന്റിനും ഒരേ അളവുകള്‍ ഉണ്ട്. അതേ സമയം 4.55 മീറ്ററാണ് ടേണിംഗ് റേഡിയസ്.