ജയിപൂര്‍ ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോപ് ഇലക്ട്രിക് മൊബിലിറ്റി ഉത്സവ സീസണില്‍ വില്‍പ്പനയില്‍ വര്‍ധന രേഖപ്പെടുത്തി. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകള് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹോപ്പ് 500ല്‍ അധികം ഇവികള്‍ ചില്ലറവില്‍പ്പന നടത്തി. ഉത്സവ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് ഓരോ രണ്ട് മിനിറ്റിലും ഒരു ഇലക്ട്രിക് വാഹനം വിതരണം ചെയ്തതായി കമ്പനി പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവ് ഈ കാലയളവില്‍ നല്കിയ പ്രത്യേക ഓഫറുകളും കിഴിവുകളും അതിന്റെ വിജയത്തിന് കാരണമായി. ലോ-സ്പീഡ്, ഹൈ-സ്പീഡ് ഓപ്ഷനുകളില്‍ ലിയോ, ലൈഫ് ഇ-സ്കൂട്ടറുകളുടെ താക്കോലുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഹോപ് ഇ-സ്കൂട്ടര്‍ ശ്രേണിയുടെ എക്സ്-ഷോറൂം വില 69,000 രൂപ മുതല്‍ ആരംഭിക്കുന്നു. ഉത്സവകാല ഓഫറിന്റെ ഭാഗമായി, കമ്പനി ലൈഫ് ഇ-സ്കൂട്ടര്‍ പ്രതിമാസം 1,899 രൂപയുടെ ഇഎംഐ ഓപ്ഷനില്‍ വാഗ്ദാനം ചെയ്തു, അതേസമയം ഹോപ്പ് ലിയോ ഇ-സ്കൂട്ടര്‍ പ്രതിമാസം 2,199 രൂപയുടെ ഇഎംഐ ഓപ്ഷനില്‍ ലഭ്യമാണ്. ഓക്സോ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രതിമാസം 3,499 ഇഎംഐയില്‍ ലഭ്യമാണ്. 71,000ലധികം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ കഴിഞ്ഞ മാസം വിറ്റഴിഞ്ഞു. ഹോപ്പ് ഇലക്ട്രിക്ക് അതിന്റെ ശ്രേണിയില്‍ പൂജ്യം ശതമാനം ഡൗണ്‍ പേയ്മെന്റും 5,100 വരെയുള്ള ആനുകൂല്യങ്ങളും ഫ്ലെക്സിബിള്‍ ഇഎംഐയും വാഗ്ദാനം ചെയ്തിട്ടുണ്ട്.