വായു മലിനീകരണത്തില്‍ ജീവിക്കുന്ന നമ്മള് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ അന്തരീക്ഷത്തില്‍ ജീവിക്കുന്നവര്‍ വിഷവായുവിന്റെ സ്വാധീനം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിര്‍ബന്ധമാക്കണം. ഈ സമയത്ത് കഴിക്കേണ്ട 10 ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവ പതിവായി കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയതാണ് തക്കാളി. ലൈക്കോപീന്‍ നമ്മുടെ ശ്വസനവ്യവസ്ഥയുടെ ഒരു സംരക്ഷണ പാളിയായി പ്രവര്‍ത്തിക്കുകയും വായുവിലെ പൊടിപടലങ്ങളില്‍ നിന്ന് ശ്വസനവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു. നെല്ലിക്ക കഴിക്കുന്നത് കരളില്‍ പൊടിപടലങ്ങള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ ഇല്ലാതാക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മഞ്ഞള്‍ ഒരു മികച്ച ആന്റിഓക്സിഡന്റാണ്. ഇത് വായുവിലെ വിഷ പൊടിപടലങ്ങളില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നു. തുളസി ശ്വാസകോശത്തെ സംരക്ഷിക്കുന്നു. ദിവസവും 10-15 മില്ലി തുളസി നീര് കുടിക്കുന്നത് ശ്വസനവ്യവസ്ഥയിലെ മലിനമായ കണങ്ങളെ ഇല്ലാതാക്കുന്നു. ഓറഞ്ച്, പേരക്ക, കിവി, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് അടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് മലിനീകരണത്തിന്റെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുകയും ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശര്‍ക്കര കഴിക്കുന്നത് വളരെ ഫലപ്രദമാണ്. എള്ളിനൊപ്പം ശര്‍ക്കര കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തിലെ എല്ലാ അഴുക്കും നീക്കം ചെയ്യുന്നു. വാല്‍നട്ട് ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമായ ഒന്നാണ്. ഇത് പതിവായി കഴിക്കുന്നത് ആസ്ത്മയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടില്‍ നൈട്രേറ്റ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ശ്വാസകോശങ്ങളെ ശരിയായി പ്രവര്‍ത്തിക്കാന്‍ ഇവ സഹായിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നത് ശരീരത്തില്‍ അണുബാധയും എരിച്ചിലും ഉണ്ടാക്കുന്നത് തടയുന്നു.