ഇന്ത്യയില്‍ നിന്ന് ജിഎല്‍ഇ എസ്‌യുവികള്‍ കയറ്റുമതി ചെയ്ത് മെഴ്‌സിഡീസ് ബെന്‍സ്. ഏപ്രില്‍ 2022 മുതല്‍ മാര്‍ച്ച് 2023 വരെ നീണ്ട സാമ്പത്തികവര്‍ഷത്തിനിടെയാണ് മഹാരാഷ്ട്രയിലെ ചകന്‍ പ്ലാന്റില്‍ നിന്നും കാറുകളുടെ നിര്‍മാണവും കയറ്റുമതിയും നടന്നത്. പ്രതിവര്‍ഷം 20,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് പുണെയിലെ ചകനിലുള്ളത്. സമയബന്ധിതമായി കാറുകള്‍ നിര്‍മിച്ചു കയറ്റുമതി ചെയ്യാനായി ശേഷിയുടെ 85-90 ശതമാനത്തിലാണ് ഈ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇക്കാലയളവില്‍ മൂന്നു ഷിഫ്റ്റിലും ജോലികള്‍ നടന്നിരുന്നു. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയെ തങ്ങളുടെ വാഹന നിര്‍മാണ കേന്ദ്രമായി പരിഗണിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ കയറ്റുമതി റിപ്പോര്‍ട്ട്. സ്വതന്ത്ര വ്യാപാര കരാര്‍ പ്രാവര്‍ത്തികമായാല്‍ ഇന്ത്യയില്‍ നിന്നും യൂറോപിലേക്കുള്ള വാഹന കയറ്റുമതി വര്‍ധിക്കും. യൂറോപിലേക്ക് ബിആര്‍167 എല്‍എച്ച്ഡി വാഹനങ്ങളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മെഴ്സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിന്നും കാറുകള്‍ കയറ്റുമതി ചെയ്യുന്നത്. 2018ല്‍ ഇന്ത്യയില്‍ നിന്നും ജിഎല്‍സി എസ്യുവി വടക്കേ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ബ്രസീല്‍, ഇന്തോനീഷ്യ, മലേഷ്യ, തായ്ലാന്റ്, വിയറ്റ്നാം തുടങ്ങിയ വിപണികളിലേക്ക് ഇവിടെ നിന്നും മെഴ്സിഡീസ് ബെന്‍സ് കാറുകള്‍ നിര്‍മിക്കുന്നുണ്ട്.