മലയാള നോവല്‍സാഹിത്യത്തിലെ അചഞ്ചലമായ കൊടുമുടിയായി എക്കാലവും വിളങ്ങിനില്ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മ എന്ന നോവലിന് പ്രസിദ്ധ എഴുത്തുകാരന് സുഭാഷ് ചന്ദ്രന് നല്കിയ ബാലഭാഷ്യം. തിരുവിതാംകൂറിന്റെ ഏറെ ചരിത്രപ്രധാനമായ ഒരു കാലഘട്ടത്തെയെടുത്ത് സി.വി. രാമന്‍പിള്ള ഇതിഹാസശൈലിയില്‍ സൃഷ്ടിച്ച നോവല്‍ വിസ്മയത്തിന്റെ ഗാംഭീര്യവും കെട്ടുറപ്പും നിലനിര്‍ത്തിക്കൊണ്ടുതന്നെ കുട്ടികള്‍ക്കു വായിച്ചുരസിക്കാനും അടുത്തറിയാനുമായി ലളിതമനോഹരശൈലിയിലുള്ള പുനരാഖ്യാനം. ‘പണ്ടുപണ്ടൊരു മാര്‍ത്താണ്ഡവര്‍മ്മ’. സുഭാഷ് ചന്ദ്രന്. മാതൃഭൂമി. വില 178 രൂപ.