കെഎസ്എഫ്ഇ ഭദ്രത സ്മാര്‍ട്ട് , ലോ കീ ക്യാമ്പയിന്‍ ചിട്ടികളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് ദി റസിഡന്‍സി ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നിര്‍വ്വഹിക്കും. കെഎസ്എഫ്ഇയുടെ ഔദ്യോഗിക എഫ്ബി പേജില്‍ നറുക്കെടുപ്പിന്റെ ലൈവ് സംപ്രക്ഷേപണം ഉണ്ടായിരിക്കും. കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ. വരദരാജന്‍, മാനേജിങ് ഡയറക്റ്റര്‍ ഡോ. എസ്. കെ. സനല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.