ജനപ്രിയ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ കംപ്ലയിന്റ് 2023 സിബി300ആര് നിയോ സ്പോര്‍ട്സ് കഫേ റോഡ്സ്റ്റര്‍ രാജ്യത്ത് അവതരിപ്പിച്ചു. 2.40 ലക്ഷം രൂപ (എക്സ്-ഷോറൂം, ദില്ലി) വിലയുള്ള 2023 ഹോണ്ട സിബി300ആര് ഇപ്പോള്‍ ബിഗ്വിംഗ് ഡീലര്‍ഷിപ്പ് നെറ്റ്വര്ക്കില് ബുക്കിംഗിനായി ലഭ്യമാണ്. പേള്‍ സ്പാര്ട്ടന് റെഡ്, മാറ്റ് മാസിവ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളില്‍ ഈ മോട്ടോര്‍സൈക്കിള്‍ എത്തും. 2023 ഹോണ്ട സിബി300ആര് സ്റ്റൈലിംഗ് റെട്രോ-തീം സിബി1000ആര് ലിറ്റര്‍-ക്ലാസ് റോഡ്സ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. 2023 ഹോണ്ട സിബി300ആര്‍ന് 286.01 സിസി, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍ ബിഎസ്വിഐ ഒബിഡി2എ കംപ്ലയിന്റ് പിജിഎം-എഫ്ഐ എഞ്ചിനാണ്. ഈ എഞ്ചിന് 30.7 ബിഎ്ച്പി കരുത്തും 27.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. പവര്‍ട്രെയിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മോട്ടോര്‍സൈക്കിളിന് ഒരു അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു. ഇത് ഗിയര്‍ഷിഫ്റ്റുകള്‍ സുഗമമാക്കുകയും വേഗത കുറയ്ക്കുമ്പോള്‍ ഹാര്‍ഡ് ഡൗണ്‍ ഷിഫ്റ്റുകളില്‍ പിന് ചക്രം ലോക്ക്-അപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
സിബി300ആര് അവതരിപ്പിച്ച് ഹോണ്ട
