തൃഷ നായികയായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ദ റോഡ്’. തൃഷ നിറഞ്ഞുനില്‍ക്കുന്ന ഒരു ചിത്രമാണിത്. ഒരു പ്രതികാര കഥയുമായുള്ള ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ വിജയത്തിന് ശേഷം നടി തൃഷ നായികയായി എത്തിയ പുതിയ ചിത്രമായ ദ റോഡിന്റെ സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകന്‍ അരുണ്‍ വസീഗന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് ആഹാ തമിഴിനാണ് എന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും എപ്പോഴായിരിക്കും സ്ട്രീമിംഗ് എന്ന് അറിയിച്ചിട്ടില്ല. ഷബീര്‍ കള്ളറക്കല്‍, സന്തോഷ് പ്രതാപ്, മിയ ജോര്‍ജ്, എം എസ് ഭാസ്‌കര്‍, വിവേക് പ്രസന്ന, വേല രാമമൂര്‍ത്തി തുടങ്ങിയവും ദ റോഡില്‍ തൃഷയ്‌ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹണം കെ ജി വെങ്കടേഷാണ്. സാം സി എസ്സാണ് സംഗീതം. തൃഷ നായികയായി റിലിസിനൊരുങ്ങുന്ന മറ്റൊരു ചിത്രം വിജയ് നായകനാകുന്ന ലിയോയാണ്.