വിഴിഞ്ഞം തുറമുഖത്തിന്റെ 28 നോട്ടിക്കൽ മൈൽ ദൂരെ കാത്തു കിടക്കുകയാണ് തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ. 15 നാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തേക്ക് പ്രവേശിക്കുന്നത്. ഷെൻഹുവ 15 എന്ന കപ്പലിൽ വിഴിഞ്ഞം തുറമുഖത്തേക്ക് ഉള്ള 3 ക്രെയിനുകളാണ് ഉള്ളത്.ക്രെയിനുകൾ ഇറക്കുന്നതിനുള്ള റെയിലുകൾ ബർത്തിൽ നിരത്തുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. കപ്പൽ ബർത്തിലേക്ക് അടുപ്പിക്കുന്നതിനായി 4 ടഗ്ഗുകളും വിഴിഞ്ഞം തുറമുഖത്ത് തയ്യാറായി കിടക്കുകയാണ്.