*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ മൂന്നിടത്ത് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എബിപി – സിവോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിക്കുന്നത്. രാജസ്ഥാന്‍ ബിജെപി തിരിച്ചുപിടിക്കുമെന്നും മിസോറമില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സര്‍വേ പ്രവചിക്കുന്നു.
◾
◾പലസ്തീനുള്ള ഇസ്രയേലിന്റെ തിരിച്ചടി പശ്ചിമേഷ്യയെ മാറ്റുമെന്നും ഹമാസിന് നല്‍കാന്‍ പോകുന്ന തിരിച്ചടി അതിഭീകരം ആയിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം തുടങ്ങി വച്ചത് ഹമാസ് ആണെന്നും ബന്ദികളാക്കിയ പൗരന്‍മാരെ മോചിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും ദക്ഷിണേന്ത്യയിലെ ഇസ്രായേലി കോണ്‍സുല്‍ ജനറല്‍ ടാമി ബെന്‍ഹെയിം. ഇന്ത്യയുടെ പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദിയും ഇസ്രായേലി കോണ്‍സുല്‍ ജനറല്‍ ടാമി ബെന്‍ഹെയിം അറിയിച്ചു.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾ലെബനോനില്‍ നിന്ന് പ്രകോപനം ഉണ്ടായതിന് തുടര്‍ന്ന് ലെബനോനില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍. അതിനിടെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്ന് ഹമാസിന്റെ വെല്ലുവിളി. വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി വിദേശികളടക്കം 130 ലേറെ പേരാണ് ഹമാസിന്റെ പിടിയില്‍ ബന്ദികളായുള്ളതെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.
◾തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കണമെന്നും തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരവാദമെന്ന് അപലപിച്ച മോദി ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
◾തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടുള്ള രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയില്‍ നിന്ന് പകര്‍ന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്.
◾സംസ്ഥാനത്തെ 11 റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ആറ് ജില്ലകളിലാണ് ഇവ നിര്‍മിക്കുന്നത്. 77.65 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. ഇതില്‍ 48.38 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. 34.26 കോടി രൂപ കൂടി അനുവദിച്ചതോടെ പദ്ധതികളുടെ നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കാനാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ .
◾സുഹൃത്തായ ബാസിത്ത് നിര്‍ദ്ദേശിച്ച പ്രകാരമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചതെന്ന് കേസിലെ പരാതിക്കാരനായ ഹരിദാസന്റെ മൊഴി. ബാസിത്തിനെയും തട്ടിപ്പിലെ മറ്റൊരു പ്രതി ലെനിന്‍ രാജിനെയും കണ്ടെത്താന്‍ പൊലിസ് അന്വേഷണം തുടരുകയാണ്. ആരോഗ്യമന്ത്രിയുടെ പി എ അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നുള്ള ഹരിദാസന്റെ കുറ്റസമ്മതത്തോടെ സംഭവത്തില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്.
◾സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ പരാതിയുമായി എഴുത്തുകാരി വി പി സുഹറ. വിവാദ പ്രസ്താവനയ്ക്കെതിരെ വി വി സുഹറ പൊലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
◾മുസ്ലിം ലീഗിന് മൂന്ന് ലോക്സഭാ സീറ്റിന് അര്‍ഹതയണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഈ ആവശ്യം യു ഡി എഫില്‍ ഉന്നയിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാര്‍ട്ടിക്കാര്‍ക്കും അനര്‍ഹര്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കുന്ന പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷമായി അര്‍ഹരായ കായിക പ്രതിഭകളെ ജോലി നല്‍കാതെ പറ്റിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ രോഗിക്ക് മരുന്നുമാറി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.
◾ശബരിമല ശാസ്താവിനെ പുറത്ത് നിന്ന് തൊഴുകയല്ല, അകത്തു കയറി തഴുകണമെന്നാണ് തന്റെ മോഹമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അതിനായ് വേഗം മരിച്ച് തനിക്ക് താഴമണ്‍ കുടുംബത്തില്‍ പുനര്‍ജനിക്കണമെന്നാണ് ആഗ്രഹമെന്നും തന്റെ ആഗ്രഹം കണ്ഠര് രാജീവരുമായി പങ്കുവച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വിശദമാക്കി.
◾എറണാകുളം ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷന് കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മ്മന്റെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭയില്‍ പ്രമേയം. ഷൊര്‍ണ്ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മ്മനാണെന്ന് ചൂണ്ടിക്കാട്ടി പേര് മാറ്റം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വെയോടും നഗരസഭ ആവശ്യപ്പെടും.
◾മുനമ്പം ബോട്ട് അപകടത്തില്‍ കാണാതായ നാലാമത്തെ മൃതദേഹം കൂടി കണ്ടെത്തി. മൃതദേഹം ആലപ്പുഴ സ്വദേശി രാജുവിന്റെതാണെന്ന് സൂചന. മുനമ്പത്തു നിന്ന് 16 നോട്ടിക്കല്‍മയില്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാലിപ്പുറം സ്വദേശികളായ 3 പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
◾ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ. വധഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ താരത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. ആയുധധാരികളായ ആറ് സുരക്ഷാ ജീവനക്കാര്‍ താരത്തിനൊപ്പം സുരക്ഷയ്ക്കായി ഇനി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പത്ത് പേര്‍ മരിച്ചു. അരിയല്ലൂരിലെ തിരുമാനൂരിനടുത്ത് വെട്രിയൂര്‍ വില്ലേജിലാണ് അപകടം. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനത്തില്‍ പടക്ക നിര്‍മാണശാലയും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു.
◾മണിപ്പുരില്‍ ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ ശരീരം കത്തിക്കുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്ത്. ജീവനോടെയാണ് തീയിട്ടതെന്ന് കുക്കിവിഭാഗക്കാര്‍ ആരോപണമുയര്‍ത്തി. മേയ് നാലിന് നടന്ന സംഭവമാണിതെന്നും കൊല്ലപ്പെട്ടത് കുക്കി വിഭാഗക്കാരനായ ലാല്‍ഡിന്‍താംഗയാടെന്നും പോലീസ് സൂപ്രണ്ട് മനോജ് പ്രഭാകര്‍ പറഞ്ഞു. കുക്കിവിഭാഗക്കാരായ രണ്ടുസ്ത്രീകളെ ബലാത്സംഗംചെയ്ത് നഗ്നരാക്കി നടത്തിച്ച ദിവസംതന്നെയാണ് ഇതും നടന്നതെന്നും സംഭവം അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾ജാതി സെന്‍സസ് ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് നടത്തുമ്പോള്‍ ഇന്ത്യാ സഖ്യത്തിലെ ചില കക്ഷികള്‍ക്ക് എതിര്‍പ്പുണ്ടാകുമെന്നും അത് ഞങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും രാഹുല്‍ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
◾അഭ്യഹങ്ങള്‍ക്ക് വിരാമമിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ബുധിനിയില്‍ നിന്ന് തന്നെ മത്സരിക്കും. ശിവരാജ് സിംഗ് ചൗഹാന് പുറമേ 56 സ്ഥാനാര്‍ത്ഥികളെ കൂടി മധ്യപ്രദേശില്‍ ബിജെപി പ്രഖ്യാപിച്ചു. ഇതോടെ മധ്യപ്രദേശില്‍ 136 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
◾കര്‍ണാടകയില്‍ ഒരു ബി.ജെ.പി. മുന്‍ എം.എല്‍.എ കൂടി കോണ്‍ഗ്രസിലേക്ക്. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ മണ്ഡലത്തിലെ മുന്‍ എം.എല്‍.എ.യായ പൂര്‍ണിമ ശ്രീനിവാസ് ബിജെപി വിട്ട് ഒക്ടോബര്‍ 20-ന് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ദുബായ് മാളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ലോകപ്രശസ്തമായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന്റെ 258- മത്തെതും യുഎഇയിലെ 104-മത്തേതുമാണ് ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാക്കറ്റ്.
◾അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് 923 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. റീ-ഇന്‍ഷുറന്‍സ്, കോ-ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ജിഎസ്ടി ആവശ്യപ്പെട്ടാണ് കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസുകള്‍ ലഭിച്ചത്.
◾ഹൈദരാബാദില്‍ നിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തി. എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ സെന്ററിനാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് സംഭവത്തില്‍ അന്വേഷണം നടത്തി.
◾ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തു.
◾സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ക്ലോഡിയ ഗോള്‍ഡിന്‍ സ്വന്തമാക്കി. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിനാണ് അമേരിക്കന്‍ ചരിത്രകാരിയായ ക്ലോഡിയക്ക് പുരസ്‌കാരം ലഭിച്ചത്.
◾ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് . ജനാധിപത്യപരമായ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ മനസ്സിലാക്കി പരിഹരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.
◾ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ പാകിസ്ഥാന്‍ സ്പോര്‍ട്സ് ജേണലിസ്റ്റ് സൈനബ് അബ്ബാസിനെ ഇന്ത്യയില്‍ നിന്ന് തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിനെതിരേയും ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരേയും മുമ്പ് അവര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വീണ്ടും ചര്‍ച്ചയായപ്പോള്‍ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് അവര്‍ സ്വമധേയാ നാടുവിട്ടതാണെന്നും വാര്‍ത്തകളുണ്ട്.
◾ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 99 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡച്ചുപട 46.3 ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്.
◾ക്രിക്കറ്റ് ഇനി ഒളിമ്പിക്‌സിന്റെ ഭാഗമാകും . 2028-ല്‍ ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഒരു ഇനമായി ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്‌ളാഗ് ഫുട്‌ബോള്‍, ബേസ്‌ബോള്‍, സോഫ്റ്റ് ബോള്‍ എന്നിവയ്‌ക്കൊപ്പം ഒളിമ്പിക്‌സില്‍ പുതുതായി ഉള്‍പ്പെടുത്തുന്ന കായിക ഇനങ്ങളില്‍ ഒന്ന് ക്രിക്കറ്റ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ വിറ്റഴിക്കല്‍ ഒക്ടോബറിലും തുടരുകയാണ്. 8,000 കോടി രൂപയുടെ അറ്റ വില്‍പ്പനയാണ് ഒക്ടോബര്‍ ആറ് വരെ ഇന്ത്യന്‍ ഓഹരികളില്‍ എഫ്.പി.ഐകള്‍ നടത്തിയത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നതും യു.എസ് ബോണ്ട് യീല്‍ഡുകളിലെ സ്ഥിരമായ ഉയര്‍ച്ചയുമാണ് വിറ്റവിക്കല്‍ തുടരാന്‍ കാരണം. കൂടാതെ ഇന്ത്യയിലെ ക്രമരഹിതമായ മണ്‍സൂണും ഉയര്‍ന്ന പണപ്പെരുപ്പവും ആഭ്യന്തര സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ആശങ്ക ഉയര്‍ത്തുന്നതും വിദേശ നിക്ഷേപകരെ പിന്തിരിപ്പിക്കാന്‍ ഇടയാക്കുന്നതായി വിലയിരുത്തലുണ്ട്. സെപ്തംബറില്‍ എഫ്.പി.ഐകള്‍ അറ്റ വില്‍പ്പനക്കാരായി മാറുകയും 14,767 കോടി രൂപ ഇക്വിറ്റികളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്പ്, മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള ആറു മാസങ്ങളില്‍ വാങ്ങലുകാരായി നിലകൊണ്ട് എഫ്.പി.ഐകള്‍ ഈ കാലയളവില്‍ 1.74 ലക്ഷം കോടി രൂപ കൊണ്ടുവരുകയും ചെയ്തു. അവലോകന കാലയളവില്‍ എഫ്.പി.ഐകള്‍ രാജ്യത്തിന്റെ ഡെറ്റ് മാര്‍ക്കറ്റില്‍ 2,081 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്.പി.ഐകളുടെ മൊത്തം നിക്ഷേപം 1.12 ലക്ഷം കോടി രൂപയിലും ഡെറ്റുകളിലേത് 31,200 കോടി രൂപയിലും എത്തി. ധനകാര്യം, ഊര്‍ജ്ജം, ഐടി, എണ്ണ, വാതകം എന്നിവയില്‍ എഫ്.പി.ഐകള്‍ കാര്യമായ വില്‍പ്പന നടത്തിയപ്പോള്‍ മൂലധന ഉത്പന്നങ്ങള്‍, ഓട്ടോമൊബൈല്‍, വാഹന ഘടകങ്ങള്‍ എന്നിവയില്‍ വാങ്ങുന്നവരായിരുന്നു.
◾മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നടന്‍ ജീവ ആണ് ചിത്രത്തില്‍ നായകനാകുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 8ന് ആണ് ചിത്രം റിലീസ് ചെയ്യുക. യാത്രയില്‍ വൈ.എസ് രാജശേഖര റെഡ്ഡി ആയാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുക. യാത്ര 2വിലും മമ്മൂട്ടി വൈഎസ്ആര്‍ ആയി തന്നെയെത്തും. മഹി വി രാഘവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. തിരക്കഥയും മഹി വി രാഘവിന്റേതാണ്. എന്നാല്‍ മറ്റ് താരങ്ങളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിന്‍ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. സംഗീതം നല്‍കിയത് കെയായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യന്‍ സൂര്യനാണ്.
◾സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡന്‍’ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്. നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പോസ്റ്റ് പ്രൊഡകഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി നവംബര്‍ ആദ്യമാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. അരുണ്‍ വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ് ചിത്രമായ ‘അഞ്ചാം പാതിര’ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നീതിക്ക് വേണ്ടി പോരാടുന്ന ഒരു പൊലീസ് ഓഫീസറുടെയും കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലീഗല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ഗരുഡന്‍ കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണിത്.
◾കിയ പുതിയ കാരന്‍സ് എക്‌സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍ ലഭിക്കും. പ്രീമിയം ഫീച്ചറുകളോടുവരുന്ന എക്‌സ് ലൈന്‍ പെട്രോള്‍ 7ഡിസിടിക്ക് 18,94,900 രൂപയും, ഡീസല്‍ 6എടി ക്ക് 19,44,900 രൂപയുമാണ് വിലകള്‍. എക്സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയര്‍ കളറും എക്സ്‌ക്ലൂസീവ് ടു ടോണ്‍ ബ്ലാക്ക്, സ്പ്ലെന്‍ഡിഡ് സേജ് ഗ്രീന്‍ ഇന്റീരിയറുകളുമാണ് കാരന്‍സ് എക്‌സ് ലൈനിന് നല്‍കിയിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍, സ്‌ക്രീന്‍ മിററിംഗ്, പിങ്ക്ഫോംഗ് എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വിനോദ, വാര്‍ത്താ ആപ്പുകളും ഫീച്ചര്‍ ചെയ്യുന്ന എക്സ്‌ക്ലൂസീവ് റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ കിയ കാരെന്‍സിനു 100,000 ഉപഭോക്താക്കളാണ് ഉള്ളത്.
◾ഈ സമാഹാരത്തിലെ കവിതകളിലുത്ഭൂതമാകുന്ന സ്ഥലകാലബോധം മണ്ണിനെയും അനന്തതയെയും തൊട്ടുപോകുന്നതാണ്. സംഘകാലകവിതകളെ ഓര്‍മ്മിപ്പിക്കുമാറ് സ്ഥലകാലങ്ങളും ഋതുക്കളും ജീവിതത്തെയും ഭാഷയെയും കവിയുടെ മനോവ്യാപാരത്തെയും ചുറ്റിച്ചുറ്റി ചലനാത്മകമാവുന്ന/തിണരൂപം പ്രാപിക്കുന്ന കാഴ്ച. മൂര്‍ത്തവും അമൂര്‍ത്തവുമായ ദേശകാലങ്ങളിലൂടെയുള്ള സഞ്ചാരം. ഋഷിയായും ഭ്രാന്തനായും ഊരുതെണ്ടിയായും കവിയുടെ അലച്ചിലുകള്‍. രാത്രിയില്‍ അച്ചാങ്കര ചലനാത്മകതയുടെ ഊര്‍ജ്ജപ്രവാഹമുള്ള കവിതകളുടെ സമാഹാരമാണ്. പാരമ്പര്യത്തിന്റെ തുടര്‍ച്ചയാവുമ്പോഴും പുതുകാലത്തിന്റെ ഭാവുകത്വ പരിണതികളെ തിരിച്ചറിയുന്നതില്‍ കവി പുലര്‍ത്തുന്ന ഉള്‍ക്കാഴ്ചയും കവിതയുടെ രാഷ്ട്രീയധ്വനികളില്‍ പ്രകടമാകുന്ന സൂക്ഷ്മതയും ഈ ചലനാത്മകതയുടെ ഭാഗമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. രാത്രിയില്‍ അച്ചാങ്കര, ബലൂണ്‍ രൂപാന്തരണം, പ്രേതശല്യം, വെള്ളത്തിലാശാന്‍, കടല്‍ക്കിനാക്കള്‍, കാണാതായ കിളികള്‍ തുടങ്ങി 44 കവിതകള്‍. ‘രാത്രിയില്‍ അച്ചാങ്കര’. ദുര്‍ഗ്ഗാപ്രസാദ്. ഡിസി ബുക്സ്. വില 135 രൂപ.
◾നിരവധി ഗുണങ്ങളാല്‍ സമ്പുഷ്ടമായ പൈനാപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിനും ഉത്തമമാണ്. വിറ്റാമിന്‍ സി, ഫൈബര്‍, മാംഗനീസ്, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണിത്. പൈനാപ്പിളില്‍ പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈം, ബ്രോമെലൈന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. പൈനാപ്പിള്‍ നാരുകളാല്‍ സമ്പുഷ്ടമാണ്. അതിനാല്‍ ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ കഴിക്കുന്നത് ദഹനത്തിന് മികച്ചതാണ്. വിറ്റാമിന്‍ സിയാല്‍ സമ്പന്നമായതിനാല്‍ മുഖക്കുരു ഭേദമാക്കാനും പൈനാപ്പിള്‍ ഉപയോഗിക്കാം. ബ്രോമെലെയ്ന്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി എന്‍സൈം മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറേ ഗുണകരമാണ്. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതും ഫൈബര്‍ ധാരാളവും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാവുന്ന ഒരു ഫലമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ പൈനാപ്പിളിലുളള ബ്രോമെലൈന്‍ കാന്‍സര്‍ പ്രതിരോധിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, കോളന്‍ ക്യാന്‍സര്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന ബീറ്റാ കരോട്ടിനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മാരോഗ്യത്തിനും യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുപോലെ തന്നെ, അല്പം പൈനാപ്പിള്‍ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്നോളം കേട്ടുകേള്‍വിപോലുമില്ലാത്ത ഒരു പാത്രവുമായാണ് അയാള്‍ രാജാവിന് മുന്‍പില്‍ എത്തിയത്. നിലത്തേക്ക് വലിച്ചെറിയുമ്പോള്‍ അത് ഉടയുന്നില്ല. ചളുങ്ങുന്നതേയുള്ളൂ. ചളുങ്ങിയാല്‍ അതിനെയടുത്ത് ചുറ്റികകൊണ്ട് ഒന്ന് കൊട്ടിയാല്‍ പഴയതുപോലെയാക്കാനുമാകും. ഭാരിച്ച ചിലവില്‍ അതിസങ്കീര്‍ണ്ണമായ നിര്‍മ്മാണപ്രക്രിയയിലൂടെയാണ് താന്‍ ഈ ലോഹം നിര്‍മ്മിച്ചതെന്ന് അയാള്‍ അവകാശപ്പെട്ടു. ആരിലും കൗതുകമുണര്‍ത്തിയ ആ പുതിയ ലോഹം അലുമിനിയം ആയിരുന്നു. ഈ ലോഹത്തിന്റെ ദൗര്‍ലഭ്യം, ഇതിനെ സ്വര്‍ണ്ണത്തേക്കാള്‍ മഹത്തരമാക്കുമെന്ന് ചക്രവര്‍ത്തി ഭയപ്പെട്ടു. ധാരാളം അഭിനന്ദനങ്ങളും സാമ്പത്തിക സഹായവും പ്രതീക്ഷിച്ചുവന്ന അയാളെ ഈ കാരണം കൊണ്ട് ചക്രവര്‍ത്തി വധിച്ചു. ഭയമാണ് മനുഷ്യര്‍ക്ക്. അപൂര്‍വ്വമായി തങ്ങളെ തേടിയെത്തുന്ന എന്തും മറ്റാരോ കവര്‍ച്ചചെയ്യുമെന്നോ അതുവഴി അത് തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്ന ഭയം. സ്‌നേഹം സര്‍വ്വഭയങ്ങളേയും മായ്ചു കളയുമെന്നൊരു വചനമുണ്ട്. പക്ഷേ, അതേ സ്‌നേഹത്തില്‍ തന്നെയാണ് എല്ലാ ഭയവും തഴച്ചുവളരുന്നതും. ഇത്രയും ആശങ്കകളുടേയും ഭയത്തിന്റെയും കടമ്പകളില്‍ തട്ടി നമ്മള്‍ ഇടറിവീഴുന്നതിന്റെ അനവധികാരണങ്ങളില്‍ പ്രധാനം ഈ സ്‌നേഹം അത്ര സുലഭമല്ല എന്നതു തന്നെയാണ്. സനേഹം! ചന്ദനലേപം പോലെ നെറ്റിയെ തണുപ്പിക്കുന്ന ഒരു പദമാണ്. ആ പദം അതിന്റെ നേരായ അര്‍ത്ഥത്തില്‍ മറ്റുളളവരുടെ മനസ്സിനെ തണുപ്പിക്കാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.