വില്ലന്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചോദിക്കും എങ്ങനെയാണ് ജനപ്രിയനായതെന്ന്… നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ഹാസ്യം മാത്രമല്ല എന്തും തങ്ങള്‍ക്ക് വഴങ്ങും എന്നു കാണിച്ചു തന്ന വില്ലന്മാര്‍… ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും നമുക്ക് പ്രിയങ്കരന്മാരായവര്‍ …
Option 1 ജനാര്‍ദ്ദനന്‍
കാതോട് കാതോരം എന്ന ചിത്രത്തിലെ ജനാര്‍ദ്ദനനാണ് ഏറ്റവും മികച്ച വില്ലനായി തിരഞ്ഞെടുത്തിരിക്കുന്ന ഒരു നടന്‍. ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രമായി ജനാര്‍ദ്ദനന്‍ മാറി.
Option 2 ഇന്നസെന്റ്
കാതോട് കാതോരം എന്ന ചിത്രത്തിലെ തന്നെയാണ് മറ്റൊരു വില്ലനും.. ഇന്നസെന്റ് എന്ന മഹാ നടന്‍ വില്ലനായി നമ്മളെ എല്ലാവരെയും വിസ്മയിപ്പിച്ച ഒരു ചിത്രമാണിത്… തമാശ രംഗങ്ങള്‍ മാത്രമല്ല ഇത്തരം വില്ലന്‍ കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ചു തന്ന നടന്‍.. കാതോട് കാതോരം എന്ന സിനിമ കണ്ടിട്ടുള്ളവര്‍ ആരും തന്നെ ജനാര്‍ദ്ദനനെയും അതുപോലെ തന്നെ ഇന്നസെന്റിനെയും ഒരിക്കലും മറക്കില്ല.
Option 3 ബാബു നമ്പൂതിരി
ഇനി മറ്റൊരു വില്ലനായി നമ്മള്‍ തിരഞ്ഞെടുക്കുന്നത് നിറക്കൂട്ട് എന്ന ചിത്രത്തിലൂടെ വിസ്മയ പ്രകടനം കാഴ്ചവച്ച ബാബു നമ്പൂതിരി എന്ന നടനെയാണ്. അച്ഛനായും അമ്മാവനായും നമ്മുടെയൊക്കെ മനസ്സില്‍ ഒരു പാവം കഥാപാത്രമായി നിലനിന്ന ബാബു നമ്പൂതിരി എന്ന നടന്‍ നിറക്കൂട്ട് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തെ തനിക്ക് എത്ര മനോഹരമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചു തന്നു. നിറക്കൂട്ട് എന്ന ചിത്രത്തെ ഇത്രയേറെ ജനപ്രിയമാക്കി തീര്‍ത്തത് ഇതുപോലെയുള്ള അഭിനയ പ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ ആണ്.
Option 4 ടി ജി രവി
ജെ ശശികുമാര്‍ സംവിധാനം ചെയ്ത മകന്‍ എന്റെ മകന്‍ എന്ന ചിത്രത്തില്‍ മാധവന്‍ നായര്‍ എന്ന കഥാപാത്രമായി എത്തി മികച്ച പ്രകടനം നടത്തി ടിജി രവി നമ്മുടെ ഉള്ളില്‍ ഒരു സ്ഥാനം നേടി
വീഡിയോ കണ്ടതിനു ശേഷം നിങ്ങള്‍ക്ക് തീരുമാനിക്കാം നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വില്ലന്‍ ആരാണെന്ന്.. തീരുമാനിച്ചാല്‍ മാത്രം പോരാ dailynewslive.in ന്റെ വെബ്‌സൈറ്റില്‍ കയറി Nostalgic Evergreen Film Award…ന്റെ ഒപ്പീനിയന്‍ പോളിലൂടെ വിജയിയെ തിരഞ്ഞെടുക്കുക കൂടി വേണം…അടുത്ത ചോദ്യവുമായി പുതിയ എപ്പിസോഡില്‍ കാണാം..