*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഇസ്രായേലില്‍ ഹമാസിന്റെ അപ്രതീക്ഷിത റോക്കറ്റ് ആക്രമണം. റോക്കറ്റ് ആക്രമണത്തിന് പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. ആക്രമണത്തില്‍ ആറ് പേര് മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നുഴഞ്ഞു കയറിയുള്ള ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഇസ്രായേല്‍ പ്രതിരോധ സേന യുദ്ധ ജാഗ്രത പുറപ്പെടുവിച്ചു. സുരക്ഷാ മന്ത്രിതല യോഗം വിളിച്ച് ചേര്‍ത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇന്ന് പുലര്‍ച്ചെയാണ് ഓപ്പറേഷന് അല്‍-അഖ്സ സ്റ്റോം എന്ന പേരില്‍ സൈനീക നീക്കം ആരംഭിച്ചതെന്നും ഇസ്രയേലിലേക്ക് 5000 റോക്കറ്റുകള്‍ തൊടുത്ത് വിട്ടെന്നും ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയില്‍ അറിയിച്ചു.
◾ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോസ്റ്റര്‍ യുദ്ധം മുറുകുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ബിജെപി രാവണനായി ചിത്രീകരിച്ചതിനു പിറകെ തുഗ്ലക് രാജവംശത്തിലെ രണ്ടാമത്തെ സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താരതമ്യം ചെയ്ത് കോണ്‍ഗ്രസ് കേരളയുടെ എക്സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റര്‍. ഈ പോസ്റ്റ് എക്സില്‍ പങ്കുവച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ‘കോണ്‍ഗ്രസിനെ അംഗീകരിക്കാതിരിക്കാനും നിരോധനം ഏര്‍പ്പെടുത്താനും യോഗ്യമായ കേസ്’ എന്ന് കുറിച്ച് രംഗത്തെത്തി. ഇതിനിടെ രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചു കൊണ്ടുള്ള ബി.ജെ.പിയുടെ പോസ്റ്ററിനെതിരേ രാജസ്ഥാന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജസ്വന്ത് ഗുര്‍ജാര്‍ കോടതിയെ സമീപിച്ചു.
◾കോണ്‍ഗ്രസിന് വര്‍ഗീയതയ്ക്കെതിരെ ഉറച്ച നിലപാടില്ലെന്നും ബിജെപിക്ക് കേരളത്തോട് പകയാണെന്നും കണ്ണൂരില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറാായി വിജയന്. കോണ്‍ഗ്രസിലെ ഒരു വിഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ വാര്‍ഷിക ഡിസ്കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇക്കാര്യം അന്വേഷിക്കണമെന്നും തട്ടിപ്പിന് അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും ഭൂതകാല ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
◾ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമന കോഴ ആരോപണങ്ങള്‍ക്ക് ആയുസ്സുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയില്‍ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഇത്തരം കെട്ടിച്ചമക്കലുകള്‍ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര് അരവിന്ദാക്ഷന്റെ അമ്മയുടെ പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറിയത് പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറിയാണെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത് തന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷന് സമ്മതിച്ചതായും ഇഡി കോടതിയില്‍ പറഞ്ഞു.
◾തെറ്റ് ചെയ്യുന്നത് ഏത് കൊലക്കൊമ്പനായാലും നടപടിയെടുക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരന്. കരുവന്നൂര്‍ കേസില്‍ കുറ്റക്കാരുടെ സ്വത്ത് കണ്ടുകെട്ടണമെന്നും, എംകെ കണ്ണന് കാര്യങ്ങള്‍ ഇഡിയെ ബോധ്യപ്പെടുത്തണമെന്നും അല്ലാതെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◾ജി സുധാകരനെ ബുദ്ധിമുട്ടിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ലെന്ന് സജി ചെറിയാന്. ജി സുധാകരന് മുതിര്‍ന്ന നേതാവെന്ന പരിഗണന പാര്‍ട്ടി എല്ലാക്കാലത്തും നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ നിലപാടെന്ന് അറിയില്ലെന്നും സജി ചെറിയാന് പറഞ്ഞു. കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും ജി സുധാകരന് വിമര്‍ശിച്ചിരുന്നു.
◾മുനമ്പത്തുണ്ടായ ബോട്ടപകടത്തില്‍ കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈപ്പിന്‍ ചാപ്പ സ്വദേശി ശരത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾നിയമന കോഴ കേസിലെ അഖില്‍ സജീവ് ഒന്നാം പ്രതിയായ സ്പൈസസ് ബോര്‍ഡ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി യുവമോര്‍ച്ച നേതാവ് റാന്നി സ്വദേശിയായ രാജേഷ് ഒളിവില്‍ പോയതായി റിപ്പോര്‍ട്ട്.
◾ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി. ബസിന്റെ വാതില്‍ തുറന്ന് റോഡിലേക്ക് വീണ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. കരൂര്‍ ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും മംഗലപുരം തലയ്ക്കോണം സ്വദേശിനിയുമായ ഫാത്തിമയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്.
◾പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിക്കുകയായിരുന്നെന്ന് കേസില്‍ അറസ്റ്റിലായ നടന് ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചുവെന്നും ഷിയാസ് ആരോപിച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതെന്ന് ഷിയാസ് കാസര്‍കോട് ചന്തേര പൊലീസിന് മൊഴി നല്കി.
◾മുസ്ലിം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതേ സമയം ഇത് വസ്തുതാ വിരുദ്ധമാണെന്നും, തനിക്കെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ. സി ഷുക്കൂര്‍ വ്യക്തമാക്കി.
◾ജനതാദള്‍ എസ് നേതൃയോഗം കൊച്ചിയില്‍. ജനതാദള്‍ എസിന്റെ ദേശീയ നേതൃത്വം എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായതോടെയുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് അടിയന്തിര നേതൃ യോഗം ചേര്‍ന്നത്.
◾സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് ഇന്ന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ കെഎസ്ഇബി. കൂടംകുളത്തെയും മൂഴിയാറിലെയും തകരാര്‍ ഉച്ചയോടെ പരിഹരിക്കുന്നതോടെ ഇന്ന് സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വേണ്ടിവരില്ലെന്നാണ് കണക്കുകൂട്ടല്‍. അപ്രതീക്ഷിതമായി വൈദ്യുതി പ്രതിസന്ധി നേരിട്ടതോടെ ഇന്നലെ കെഎസ്ഇബി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
◾ആലുവയില്‍ കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പിടി പോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം അങ്കമാലി സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമായിരുന്നു.
◾വിറക് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പെരുംപെട്ടി പുള്ളുവലി സ്വദേശി രതീഷിനെ അയല്‍വാസി അപ്പുക്കുട്ടന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അപ്പുക്കുട്ടനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു..
◾വീട്ടില്‍ അപകടാവസ്ഥയില്‍ നിന്ന മരം മുറിക്കാനെത്തിയ സംഘം വീട്ടുകാരറിയാതെ 40 വര്‍ഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തി. പട്ടം ആദര്‍ശ് നഗര്‍ എ.എന്‍.ആര്.എ 62ല്‍ പി.എസ്.സി മുന്‍ ഡെപ്യൂട്ടി സെക്രട്ടറി റോസമ്മയുടെ വീട്ടില്‍ നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. മുറിച്ചു കടത്തിയ ചന്ദനമരം വനം വിജിലന്‍സ് വിഭാഗത്തിലെ ചുള്ളിമാനൂര്‍ ഫ്ലയിങ് സ്ക്വാഡ് പിടികൂടി.
◾കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ജീവനക്കാരിക്കുനേരെ പീഡനശ്രമം. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സുരേഷിനെതിരെ കേസെടുത്തു. പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന വകുപ്പും ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.
◾മുദ്ര വെച്ച ന്യൂസ് ക്ലിക്ക് ഓഫീസില്‍ നിന്ന് കൂടുതല്‍ ഉപകരണങ്ങളും രേഖകളും ദില്ലി പൊലീസ് പിടിച്ചെടുത്തു. ഓഫീസ് തുറന്ന് കഴിഞ്ഞ ദിവസമാണ് ഉപകരണങ്ങള്‍ കൊണ്ടുപോയതെന്ന് ന്യൂസ് ക്ലിക്ക് അറിയിച്ചു. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും അതൊന്നും മാധ്യമപ്രവര്‍ത്തനത്തിന് തടസ്സമാകില്ലെന്നും ന്യൂസ് ക്ലിക്ക് പറഞ്ഞു.
◾സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 44 പേരാണ് മരിച്ചതെന്ന് കണക്കുകള്‍. നാലാം ദിവസവും തെരച്ചില്‍ തുടരുകയാണ്. ബംഗാള്‍ അതിര്‍ത്തിയില്‍നിന്നും 6 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുവെന്നും , അവശ്യ സാധനങ്ങള്‍ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നൂറ് കടന്നു. വനിതകളുടെ കബഡിയില്‍ ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോടെയാണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. ഇതിന് പിന്നാലെ ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതിയ ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. 26 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 101 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
◾ഇന്ത്യയിലെ സ്ട്രീമിങ്-ടെലിവിഷന്‍ ബിസിനസിന്റെ വില്പനക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി വാള്‍ട്ട് ഡിസ്നി. ഗൗതം അദാനിയുമായും കലാനിധി മാരനുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. യു.എസ് വിനോദവ്യവസായത്തിലെ പ്രമുഖരായ കമ്പനി ഓഹരികള്‍ മുഴുവനായോ ഭാഗികമായോ വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. കായികമത്സരങ്ങളുടെ സ്ട്രീമിങ് അവകാശവും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും മാത്രം വില്‍ക്കാനും അവര്‍ക്ക് പദ്ധതിയുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുമായും ഇവര്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിസിനസ് പൂര്‍ണമായും വില്ക്കുകയോ അല്ലെങ്കില്‍ ഇന്ത്യയിലെ ഒരു കമ്പനിയുമായുള്ള സംയുക്ത സംരഭമോ ആണ് ഡിസ്നി ഉദ്ദേശിക്കുന്നത്. നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശം നഷ്ടപ്പെട്ടത് ഡിസ്നിക്ക് കനത്ത തിരിച്ചടിയായിരുന്നു. മുകേഷ് അംബാനിക്കും പങ്കാളിത്തമുള്ള വിയോകോം ആണ് കരാര്‍ സ്വന്തമാക്കിയത്. കലാനിധിമാരന്റെ സണ്‍ നെറ്റ് വര്ക്കുമായും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പുമായും പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് ഡിസ്നി നടത്തിയിട്ടുള്ളതെന്നാണ് വിവരം. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ഇരു കമ്പനികളും ഇതുവരെ തയാറായിട്ടില്ല. വിപണിയിലെ ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അദാനി ഗ്രൂപ്പും സണ്‍ നെറ്റ്വര്ക്കും അറിയിച്ചത്. ലോകത്ത് വിനോദവ്യവസായത്തിന് ഏറ്റവും സാധ്യതയുള്ള വിപണിയായാണ് ഇന്ത്യ വിലയിരുത്തപ്പെടുന്നത്.
◾ആപ്പിള്‍ എയര്‍ടാഗിന് എതിരാളിയായി സാംസങ് അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസ് ഗാലക്സി സ്മാര്‍ട് ടാഗിന്റെ രണ്ടാമത്തെ പതിപ്പുമായി എത്തിയിരിക്കുകയാണ് കമ്പനി. ഗാലക്സി സ്മാര്‍ട് ടാഗ് 2 ഒക്ടോബര്‍ 11ന് ആഗോളവിപണിയിലെത്തും. ഇത്തവണ കൂടുതല്‍ ട്രാക്കിങ് സവിശേഷതകളും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫുമായാണ് കുഞ്ഞന്‍ ടാഗ് എത്തിയിരിക്കുന്നത്. ഇതിലെ ലോസ്റ്റ് മോഡ് ഉപയോഗിച്ച് ഉപഭോക്താവിന് അയാളുടെ കോണ്ടാക്റ്റ് വിവരങ്ങള്‍ ഒരു ടെക്സ്റ്റ് സന്ദേശത്തിന്റെ സഹായത്തോടെ ടാഗില്‍ ചേര്‍ക്കാന്‍ സാധിക്കും. നമ്മള് ടാഗ് ഇട്ടുവെച്ചിട്ടുള്ള വസ്തുവോ, വളര്‍ത്തു മൃഗമോ എവിടെയെങ്കിലും നഷ്ടമായാല്‍, അവ മറ്റാര്‍ക്കെങ്കിലും കണ്ടുകിട്ടുകയാണെങ്കില്‍ അയാള്‍ക്ക് അവരുടെ എന്‍.എഫ്.സി സംവിധാനമുള്ള സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ച് ടാഗ് സ്കാന്‍ ചെയ്ത് ഉടമയുടെ വിവരങ്ങള്‍ എളുപ്പം കണ്ടെത്താവുന്നതാണ്. എന്‍.എഫ്.സി സംവിധാനമുള്ള ഏത് സ്മാര്‍ട്ഫോണിലും എന്‍.എഫ്.സി റീഡറിലും, വെബ് ബ്രൗസറിലും ഇത് പ്രവര്‍ത്തിക്കും. പവര്‍ സേവിങ് മോഡില്‍ ടാഗിലെ ബാറ്ററി ദൈര്‍ഘ്യം 700 ദിവസമാണ്. സാധാരണ മോഡില്‍ 500 ദിവസം ചാര്‍ജ് ലഭിക്കും. ഐപി 67 റേറ്റിങ്ങോടുകൂടിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വെള്ളത്തില്‍ വീണാലും കാര്യമായ കേടുപാട് സംഭവിക്കില്ല. കൂടുതല്‍ മെച്ചപ്പെട്ട കോമ്പസ് വ്യൂ ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഈ സംവിധാനത്തിലൂടെ ആരോകളുടെ സഹായത്തോടെ നഷ്ടമായ വസ്തുക്കള്‍ എളുപ്പം കണ്ടെത്താം. യുഡബ്ല്യുബി പിന്തുണയ്ക്കുന്ന ഗാലക്സി ഫോണുകളിലാണ് ഈ സൗകര്യം ലഭിക്കുക. സ്മാര്‍ട് തിങ്സ് ഫൈന്‍ഡ് ആപ്പിലും സാംസങ് അപ്ഡേറ്റുകള് കൊണ്ടുവന്നിട്ടുണ്ട്.
◾ശിവകാര്ത്തികേയന് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അയലാന്’ ടീസര്‍ എത്തി. മികച്ച തിരക്കഥകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്നതായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്കുന്ന സൂചന. 2015ല്‍ പുറത്തിറങ്ങിയ ‘ഇന്ട്ര് നേട്ര് നാളൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് ആര്. രവികുമാര്‍ ആണ് ‘അയലാന്’ ഒരുക്കുന്നത്. രാകുല്‍ പ്രീത് സിങ് നായികയാകുന്നു. ശരത് കേല്‍കര്‍ ആണ് വില്ലന്‍. യോഗി ബാബു, ഭാനുപ്രിയ, കരുണാകരന് എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ആര്. റഹ്മാന് ആണ് സംഗീതം. അന്‍ബറിവാണ് സംഘട്ടനസംവിധാനം. നീരവ് ഷാ ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. വിവേക്, മദന്‍ കര്‍ക്കി എന്നിവരാണ് ഗാനരചന. 24 എ.എം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്.ഡി. രാജയാണ് അയലാന് നിര്‍മിക്കുന്നത്. ചിത്രം 2024 പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.
◾ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഷാരൂഖ് ചിത്രം ‘ജവാന്’ ഇനി മുതല്‍ ഒ. ടി. ടിയില്‍ കാണാം. നവംബര്‍ 2 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോളിവുഡില്‍ ‘പഠാനു’ ശേഷം ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമാണ് അറ്റ്ലീ സംവിധാനം ചെയ്ത ‘ജവാന്’.
ഒടിടിയിലും റെക്കോര്‍ഡ് തുകയാണ് ജവാന് സ്വന്തമാക്കിയിരിക്കുന്നത്. 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജവാന് നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം 40 മുതല്‍ 65 വരെ ദിവസങ്ങള്‍ക്ക് ശേഷമാകും ഒടിടിയിലെത്തുക. വിജയ് സേതുപതി, നയന്‍താര തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജവാന് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രിയാമണി, സാന്യ മല്‍ഹോത്ര, ലെഹര്‍ ഖന്, സഞ്ജീത ഭട്ടാചാര്യ, റിധി ദോഗ്ര, സുനില്‍ ഗ്രോവര്‍, ഗിരിജ , ആലിയ ഖുറേഷി, ഇജ്ജാസ് ഖാന്, ജാഫര്‍ സാദിഖ്, സായ് ധീന, സ്മിത, വിവേക്, രവീന്ദ്ര വിജയ്, എന്നിവരും ഷാരൂഖ് ഖാനൊപ്പം ജവാനില്‍ പ്രധാന വേഷത്തില്‍ എത്തി.
◾എസ്യുവി സി 3 എയര്‍ക്രോസിന്റെ പൂര്‍ണ വിലകള്‍ പ്രഖ്യാപിച്ച് സിട്രോണ്‍. 9.99 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് വില. യു, പ്ലസ്, മാക്സ് വേരിയന്റുകളില്‍ അഞ്ചു സീറ്റിന്റെ മൂന്നു വകഭേദങ്ങളും രണ്ട് സീറ്റിന്റെ രണ്ടു വകഭേദങ്ങളുമാണ് പുതിയ എസ്യുവിക്കുള്ളത്. അടിസ്ഥാന വകഭേദമായ ‘യു’ 5 സീറ്റ് 9.99 ലക്ഷം രൂപയാണ് വില. ‘പ്ലസ്’ 5 സീറ്റിന് 11.34 ലക്ഷം രൂപയും ‘പ്ലസ്’ 7 സീറ്റിന് 11.69 ലക്ഷം രൂപയും ‘മാക്സ്’ 5 സീറ്റിന് 11.99 ലക്ഷം രൂപയും ‘മാക്സ്’ 7 സീറ്റിന് 12.34 ലക്ഷം രൂപയുമാണ് വില. പ്ലസ്, മാക്സ് വകഭേദങ്ങള്‍ക്ക് 20000 രൂപ അധികം നല്കിയാല് ഡ്യുവല്‍ ടോണ്‍ നിറങ്ങളും ലഭിക്കും. കൂടാതെ സിട്രോള്‍ വൈബ് പാക്ക്, പ്ലസ് ട്രിമ്മില്‍ 25000 രൂപയ്ക്കും മാക്സ് ട്രിമ്മില്‍ 22000 രൂപയ്ക്കും ലഭിക്കും. പ്രരംഭ വില എന്ന നിലയ്ക്ക് പ്ലസിന്റെ അഞ്ച് സീറ്റ് പതിപ്പ് 11.30 ലക്ഷം രൂപയ്ക്കും ഏഴു സീറ്റ് പതിപ്പ് 11.45 ലക്ഷം രൂപയ്ക്കും മാക്സ് അഞ്ച് സീറ്റ് പതിപ്പ് 11.95 ലക്ഷം രൂപയ്ക്കും ഏഴു സീറ്റ് പതിപ്പ് 12.10 ലക്ഷം രൂപയ്ക്കും ലഭിക്കും.
◾നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈ പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടുപിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പി ക്കടകളില്‍നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്‍, വളരെയധികം ശവങ്ങള് വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം പ്രഭാതത്തില്‍ കാണുമ്പോള്‍, അഭയം തേടി എപ്പോഴെല്ലാം
കുര്‍ദുപോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോള്‍ അപ്പോഴെല്ലാം അവ തുറക്കുന്നത് ധീരകളായ സ്ത്രീകള്‍ മാത്രമാണെന്നു വരുമ്പോള്‍, ഘോരമായ പോരാട്ടങ്ങള്‍ക്കിടയിലും ജീവിതം ജീവിക്കാതെ പോകുന്നില്ലെന്ന് നോവലിസ്റ്റ് മനസ്സിലാക്കിത്തരുന്നു. മനുഷ്യാവസ്ഥയ്ക്ക് കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള
സാര്‍വലൗകികതയെ ഓര്‍മിപ്പിക്കുന്ന നോവല്‍. ‘സിന്’. രണ്ടാം പതിപ്പ്. ഹരിത സാവിത്രി. മാൃഭൂമി ബുക്സ്. വില 391 രൂപ.
◾ഭക്ഷണത്തിന് രുചിയും മണവും കൂട്ടുക മാത്രമല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണകരമാണ് കറിവേപ്പില. കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. കറിവേപ്പിലയില്‍ ആന്റി ഓക്സിഡന്റുകളും ഉപാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. വേഗത്തിലുള്ള മെറ്റബോളിസം കലോറി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ ദഹനം അത്യന്താപേക്ഷിതമാണ്. വയറുവേദന, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റുന്നതിനും കറിവേപ്പില സഹായകമാണ്. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിലെ നാരുകള്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ഫൈബര്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും. കറിവേപ്പിലയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും അധിക ജലഭാരത്തെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. കറിവേപ്പിലയില്‍ അവശ്യ പോഷകങ്ങളായ വിറ്റാമിനുകള്‍ എ, ബി, സി, ഇ എന്നിവയും കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയതാണ്. കറിവേപ്പിലയിലെ ചില സംയുക്തങ്ങള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.12, പൗണ്ട് – 101.74, യൂറോ – 87.98, സ്വിസ് ഫ്രാങ്ക് – 91.35, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.08, ബഹറിന്‍ ദിനാര്‍ – 220.04, കുവൈത്ത് ദിനാര്‍ -270.31, ഒമാനി റിയാല്‍ – 215.90, സൗദി റിയാല്‍ – 22.16, യു.എ.ഇ ദിര്‍ഹം – 22.66, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 60.74.