‘ജവാന്‍’ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’, പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാര്‍’ എന്നിവ ഒരേദിവസം തിയറ്ററുകളില്‍ എത്തുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 22 ന് ആണ് ഇരുചിത്രങ്ങളും എത്തുക. ഇതില്‍ ഡങ്കിയുടെ റിലീസ് മാത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സലാറിന്റെ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. പുതിയ തീയതി അറിയിച്ചിട്ടുമില്ല. എന്നാല്‍ ചിത്രം ഡിസംബര്‍ 22 ന് എത്തുമെന്ന് രാജ്യമൊട്ടാകെയുള്ള തിയറ്റര്‍ ഉടമകള്‍ക്ക് സലാര്‍ നിര്‍മ്മാതാക്കളായ ഹൊംബാളെയില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രണ്ട് ബിഗ് റിലീസുകള്‍ ഒരുമിച്ചെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ കൂട്ടത്തില്‍ മറ്റൊരു ബിഗ് കാന്‍വാസ് ചിത്രം കൂടി ആ വാരാന്ത്യത്തില്‍ എത്തുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഹോളിവുഡില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ചിത്രം ‘അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിങ്ഡം’ ആണ് അത്. എന്നാല്‍ ഡങ്കിയും സലാറും എത്തുന്നതിന് രണ്ട് ദിവസം മുന്‍പ് അക്വാമാന്‍ എത്തും. ഡിസംബര്‍ 20 ആണ് റിലീസ് തീയതി.