സായ് സൂര്യ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘മായാവനം’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത നടന് ഉണ്ണി മുകുന്ദന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തിറക്കി. ഡോ. ജഗത് ലാല്‍ ചന്ദ്രശേഖറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷൊര്‍ണൂര്‍. വാഗമണ്‍, എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖം ആദിത്യ സായ് നായകനാകുന്ന ഈ ചിത്രത്തില്‍ അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുണ്‍ ചെറുകാവില്‍, ഗൗതം ശശി, ആമിന നിജാം, ശ്യാംഭവി സുരേഷ്, റിയാസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മെഡിക്കല്‍ കോളേജിലെ നാല് വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മായാവനത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ആക്ഷന്‍- സര്‍വൈവല്‍ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന് തന്നെയാണ്. ഗാനരചന റഫീഖ് അഹമ്മദ്.