അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനാകുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. അമല്‍ നീരദിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ‘ഭീഷ്മ പര്‍വം’. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ മൈക്കിളപ്പന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രത്തില്‍ അണിനിരന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീതമായിരുന്നു മറ്റൊരു ആകര്‍ഷണം.