Episode 3 Cover web

1985ലെ ജനപ്രിയ നടി ആര്? ഞങ്ങളുടെ ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്ത നാല് നടിമാരെ കുറിച്ച് നമുക്ക് ഈ എപ്പിസോഡില്‍ നോക്കാം… ഈ വീഡിയോ മുഴുവനായി കണ്ടതിനുശേഷം ഉത്തരം തെരഞ്ഞെടുക്കേണ്ടത് നിങ്ങളാണ്..
Option 1 – സുമലത
സുമലതയുടെ അന്നും ഇന്നും എല്ലാവരും ഓര്‍ത്തുവയ്ക്കുന്ന ചിത്രമാണ് നിറക്കൂട്ട്. ഒട്ടുമിക്ക ടെലിവിഷന്‍ ചാനലുകളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുന്ന സിനിമയാണ് നിറക്കൂട്ട്. മേഴ്‌സി എന്ന കഥാപാത്രമായി നിറക്കൂട്ട് എന്ന ചിത്രത്തില്‍ മുഴുവനും സുമലത നിറഞ്ഞുനിന്നു. ഒരുപാട് സ്‌നേഹം തോന്നിയ ഒരു കഥാപാത്രമായിരുന്നു സുമലത അവതരിപ്പിച്ച മേഴ്‌സി.
Option 2 – ശോഭന
യാത്ര എന്ന സിനിമ നമുക്ക് സമ്മാനിച്ച മറ്റൊരു ശക്തമായ കഥാപാത്രമാണ് ശോഭനയുടെ തുളസി. തുളസിയുടെ പ്രണയവും നൊമ്പരങ്ങളും എല്ലാം പ്രേക്ഷകര്‍ ഇന്നും മടുപ്പില്ലാതെ കാണുന്നു. അവിടുത്തെ പോലെ ഇവിടെയും എന്ന ചിത്രത്തില്‍ സുജാത എന്ന കഥാപാത്രമായാണ് ശോഭന എത്തിയത്. രണ്ടും പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളാണ്.
Option 3 – സീമ
ഗായത്രി ദേവി എന്റെ അമ്മ അനുബന്ധം എന്നീ ചിത്രങ്ങളിലൂടെ അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് സീമ അവതരിപ്പിച്ചത്. ഗായത്രി ദേവി എന്റെ അമ്മ എന്ന ചിത്രത്തില്‍ ഗായത്രി ദേവിയായാണ് സീമ എത്തുന്നത്. അനുബന്ധം എന്ന ചിത്രത്തില്‍ സുനന്ദ എന്ന ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് സീമ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സീമ കരസ്ഥമാക്കി. തനിച്ച് താമസിക്കുന്ന അമ്മയുടെയും മകന്റെയും കഥ പറയുന്ന ഒരു ചിത്രം കൂടിയാണ് അനുബന്ധം. ഒരു കുഞ്ഞുമായി ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ വ്യക്തമായി തന്നെ ഈ ചിത്രത്തില്‍ പറഞ്ഞു പോകുന്നുണ്ട്.
Option 4 – സരിത
കാതോട് കാതോരം, മുഹൂര്‍ത്തം 11.30 എ.എം എന്നീ ചിത്രങ്ങളിലൂടെ ജനമനസ്സുകള്‍ കീഴടക്കിയ നായികയാണ് സരിത. കാതോട് കാതോരം എന്ന ചിത്രത്തിലെ മേരിക്കുട്ടി എന്ന കഥാപാത്രം ഇന്നും ഒരു നൊമ്പത്തോടെ അല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല. മുഹൂര്‍ത്തം 11.30 എ എം എന്ന ചിത്രത്തില്‍ ഇന്ദു എന്ന കഥാപാത്രമായാണ് സരിത എത്തിയത്. രണ്ടും കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. രണ്ട് സിനിമയിലും സരിത അമ്മ റോളുകളാണ് കൈകാര്യം ചെയ്തത്.
Conclusion
ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നിരവധി സിനിമകള്‍ സമ്മാനിച്ച നാല് ജനപ്രിയ നായികമാരെക്കുറിച്ചാണ് ഈ വീഡിയോയില്‍ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ ഉത്തരംdailynewslive.inഎന്ന വെബ്‌സൈറ്റില്‍ കയറി Nostalgic Evergreen Film അവാര്‍ഡ് ന്റെ ഒപ്പിനിയന്‍ പോളിലൂടെ വിജയിയെ തെരഞ്ഞെടുക്കാം. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് . മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കാം. അടുത്ത എപ്പിസോഡ് കാണാന്‍ മറക്കരുത് വീണ്ടും എത്താം..

Film Awards Voting

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *