മലയാളികളുടെ പ്രിയ സംവിധായകന്‍ രാജസേനന്‍ വീണ്ടും ഗായകന്റെ റോളില്‍. ഓണപ്പാട്ടുമായിട്ടാണ് ഇത്തവണ രാജസേനന്‍ എത്തിയിരിക്കുന്നത്. ‘ചിങ്ങക്കിളീ ചെല്ലക്കിളീ..’ എന്ന ഗാനം രാജസേനന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. രചനയുടെയും സംഗീതത്തിന്റെയും ലാളിത്യം കൊണ്ട് പാട്ട് ശ്രദ്ധേയമാകുകയാണ്. ജോസ് മോത്തയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് കെ എസ് മധുകുമാര്‍ ആണ്. ഷൈജു രാജന്‍ ആണ് നിര്‍മാണം. പ്രോഗ്രാമിങ് സംഗീത് കൊയിപാട്.സ്റ്റുഡിയോ തരംഗ് ഡിജിറ്റല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. മ്യൂസിക് ബാങ്ക് യൂട്യൂബ് ചാനലിലൂടെ ഈ ഓണപ്പാട്ട് ആസ്വദിക്കാനാകും. അതേസമയം, ‘ഞാന്‍ പിന്നെയൊരു ഞാനും’ എന്ന സിനിമയാണ് രാജസേനന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അഞ്ച് വര്‍ഷത്തിന് ശേഷം രാജസേനന്‍ ഒരുക്കിയ ചിത്രം കൂടി ആയിരുന്നു ഇത്. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തെയും രാജസേനന്‍ അവതരിപ്പിച്ചു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്ത്രീയുടെ വേഷവിധാനത്തില്‍ രാജസേനന്‍ തിയറ്ററുകളില്‍ എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.