അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും എന്നും വിശ്വാസമുണ്ടെന്നും, ജനകോടികള്‍ രാഹുലിനൊപ്പമാണെന്നും വിഡി സതീശനും,വയനാട്ടിലെ എംപിയെ തിരികെ കിട്ടിയെന്ന് ചെന്നിത്തലയും നീതി കാക്കാൻ നീതിപീഠം രാജ്യത്തുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് വിധിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.എഐസിസി ആസ്ഥാനത്തും രാജ്യത്തെമ്പാടും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദം പങ്കിടുകയാണ്.